ബെംഗളൂരു: സിദ്ധരാമയ്യ സർക്കാർ സംഘടിപ്പിച്ച ഭരണഘടനാ കൺവൻഷനിൽ പങ്കെടുക്കാനെത്തിയെ ഇന്ത്യൻ വംശജയായ കവിയും യുകെ വെസ്റ്റ്മിനിസ്റ്റർ സർവകലാശാല പ്രഫസറുമായ നിതാഷ കൗളിനെ ബെംഗളൂരു വിമാനത്താവള എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച ശേഷം ലണ്ടനിലേക്ക് തിരിച്ചയച്ചു.
ആർഎസ്എസിനെയും തീവ്രഹിന്ദു സംഘടനകളെയും നിശിതമായി വിമർശിക്കുന്നതിന്റെ പേരിലാണ് വിലക്ക്. സാമൂഹിക ക്ഷേമ വകുപ്പ് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഭരണഘടന– ദേശീയ ഐക്യ കൺവൻഷനിൽ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചു പ്രസംഗിക്കാൻ എത്തിയതായിരുന്നു അവർ.
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും ബെംഗളൂരുവിൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ലെന്ന് ഇവർ ലണ്ടനിലിറങ്ങിയ ശേഷം ട്വീറ്റ് ചെയ്തു.
ബെംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്നതു വരെ രാജ്യത്ത് ഇത്തരത്തിൽ വിലക്കുള്ള കാര്യം അറിയിച്ചിരുന്നില്ല.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തന്റെ വാക്കുകളെയും പേനയെയും എന്തിനാണു ഭയക്കുന്നത്. കർണാടക സർക്കാരിന്റെ പ്രത്യേക ക്ഷണിതാവായ തന്നെ കേന്ദ്രസർക്കാർ കാരണം കൂടാതെ വിലക്കുന്നത് എങ്ങനെയാണ്.
ഡൽഹിയിൽ നിന്നുള്ള ഉത്തരവു പാലിക്കുക മാത്രമാണെന്നാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ പറഞ്ഞ്.
ലണ്ടനിൽ നിന്നു 12 മണിക്കൂർ യാത്ര ചെയ്തു വന്നെ തന്നെ കിടക്കാൻ തലയിണയോ കുടിക്കാൻ വെള്ളമോ നൽകാതെ മണിക്കൂറുകളോളം തടഞ്ഞുവച്ചു.
ലണ്ടനിലേക്ക് മടക്ക വിമാനത്തിനായി 24 മണിക്കൂർ പിന്നെയും കാത്തിരിക്കേണ്ടി വന്നതായും ഇവർ കുറിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ജനിച്ച നിതാഷയുടെ കുടുംബം കശ്മീരി പണ്ഡിറ്റുകളാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.