ബെംഗളൂരു : കേരള ആർ.ടി.സി ബെംഗളൂരു – നിലമ്പൂർ റൂട്ടിൽ സ്വിഫ്റ്റ് ഡീലക്സ് ബസിന്റെ സമയക്രമത്തിൽ 10 മുതൽ മാറ്റം വരുന്നു.
ബന്ദിപ്പൂർ വനപാത വഴിയുള്ള രാത്രിയാത്ര പാസ് ലഭിച്ചതോടെയാണ് സമയമാറ്റം.
നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സമയത്തിൽ മാറ്റമില്ല. ബെംഗളൂരു – ഇരിങ്ങാലക്കുട സ്വിഫ്റ്റ് ഡീലക്സിന്റെ രാത്രിയാത്ര പാസ്സാണ് സർവീസിന് കൈ മാറിയത്.
പുതിയ സമയപ്രകാരം രാത്രി 11ന് മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനലിൽ നിന്നാകും ബസ് പുറപ്പെടുക. തുടർന്ന് രാവിലെ 7:45 ന് നിലമ്പൂരിലെത്തും.
നിലവിൽ രാത്രി 11:45ന് പുറപ്പെട്ട് രാവിലെ 8:30 നാണ് നിലമ്പൂരിൽ ബസ് എത്തിയിരുന്നത്.
തുടർന്ന് നിലമ്പൂരിൽ നിന്ന് രാവിലെ 11ന് പുറപ്പെട്ട് വൈകിട്ട് 6:21ന് ബെംഗളുരുവിലെത്തുകയും ചെയ്യും. ഒറ്റ ബസ് ഉപയോഗിച്ചാണ് സർവീസ് നടത്തുന്നത്.
ബസ് പലപ്പോഴും നിലമ്പൂരിലെത്താൻ വൈകുന്നതിനാൽ അറ്റക്കുറ്റ പണികൾക്ക് പോലും സമയം ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു.
ബസ് തകരാറിലായി സർവീസ് പാതിവഴിയിൽ മുടങ്ങുന്നത് വരുമാനത്തെ ബാധിച്ചതോടെയാണ് സമയക്രമ മാറ്റം നിലവിൽ വരുന്നത് .
ബെംഗളൂരുവിൽ നിന്നും പുറപ്പെടുന്ന സ്വിഫ്റ്റിന്റെ സമയത്തിലും മാറ്റം
ബന്ദിപ്പൂർ രാത്രിയാത്ര പാസ്സ് നിലമ്പൂർ ഡീലക്സിന് നൽകിയത്തോടെ ബെംഗളൂരു – ഇരിങ്ങാലക്കുട സ്വിഫ്റ്റിന്റെ സമയവും 10 മുതൽ മാറും.
രാത്രി 11ന് ശാന്തി നഗർ ബി എം ടി സി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 9.07 നാണ് ഇരിങ്ങാലക്കുടയിൽ എത്തുന്നത്.
നിലവിൽ രാത്രി 10:18 ന് ശാന്തിനഗറിൽ നിന്ന് പുറപ്പെട്ട് രാവിലെ 8.25 നാണ് ഇരിങ്ങാലക്കുടയിലെതുന്നത്.
അതേസമയം ഇരിങ്ങാലക്കുടയിൽ നിന്നും ബെംഗളുരുവിലേക്കുള്ള സമയത്തിൽ മാറ്റമില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.