യോഗേശ്വരിന്റെ ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ കേസ് സി.ഐ.ഡിക്ക് കൈമാറി

ബംഗളൂരു: മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ സിപി യോഗേശ്വരിന്റെ ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) കൈമാറി. കേസിൽ അറസ്റ്റിലായ നാലു പ്രതികളെ ബെംഗളൂരുവിൽ നിന്നുള്ള സിഐഡി സംഘം കസ്റ്റഡിയിലെടുത്തു.

യോഗേശ്വറിന്റെ സഹോദരിയുടെ ഭർത്താവായ ഹാദേവയ്യയെ 62 ഡിസംബർ 2 ന് ചന്നപട്ടണ താലൂക്കിലെ ചക്കരെ ഗ്രാമത്തിലെ ഫാം ഹൗസിൽ നിന്ന് കാണാതാവുകയായിരുന്നു. ഡിസംബർ 4 ന് ചാമരാജനഗര ജില്ലയിലെ രാമപുര ഗ്രാമത്തിന് സമീപമുള്ള വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അന്വേഷണത്തിനൊടുവിൽ ചന്നപട്ടണ പോലീസ് കേസിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. അയൽപക്കത്ത് ജോലി ചെയ്തിരുന്ന മുരുഗേഷാണ് കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്നത്.

കേസിൽ ബിജെപി നേതാവ് യോഗേശ്വറിനെയും ചന്നപട്ടണ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണം അവസാന ഘട്ടത്തിലാണെങ്കിലും സർക്കാർ കേസ് സിഐഡിക്ക് കൈമാറി.

വ്യാഴാഴ്ച ചന്നപട്ടണയിൽ എത്തിയ സിഐഡി ഉദ്യോഗസ്ഥരുടെ സംഘം കേസ് ഏറ്റെടുത്തു. നാലു പ്രതികളായ മുരുകേഷ്, മദൻ, പ്രഭാകർ, രാധ എന്നിവരെ പ്രാദേശിക കോടതിയിൽ ഹാജരാക്കി 3 ദിവസത്തെ സിഐഡി കസ്റ്റഡിയിൽ വിട്ടു.

മഹാദവയ്യയുടെ പേരിൽ നിരവധി ബിസിനസുകൾ ഉണ്ടായിരുന്നു, കൊലപാതകത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാകാമെന്ന സംശയത്തെത്തുടർന്നാണ് വിശദമായ അന്വേഷണനത്തിന് കേസ് സിഐഡിക്ക് കൈമാറിയത്.

മഹാദേവയ്യയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാമരാജനഗറിലെ ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.

സംഭവം നടക്കുമ്പോൾ മഹാദേവയ്യ തന്റെ ഫാംഹൗസിൽ തനിച്ചായിരുന്നു. മഹാദേവയ്യയെ കാണാൻ ഏതാനും ഗ്രാമവാസികൾ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ഡിസംബർ രണ്ടിന് വീട്ടുകാർ പരാതി നൽകിയിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മർദിച്ച കൊലപ്പെടുത്തിയതാണെന്ന് പോലീസിന്റെ കണ്ടെത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us