നമ്മ മെട്രോയിൽ വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

ബെംഗളൂരു: അതീവ സുരക്ഷിതമെന്ന് പറയപ്പെടുന്ന നമ്മ മെട്രോയിൽ മറ്റൊരു യുവതിക്ക് കൂടി ശാരീരിക പീഡനം. മദ്യപിച്ചെത്തിയ യുവാവ് യുവതിയോട് അപമര്യാദയായി പെരുമാറി. നിലവിൽ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വകാര്യ സ്‌കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന യുവതി വൈറ്റ്‌ഫീൽഡിലേക്ക് പോകാൻ നാഷണൽ കോളേജിന് സമീപപത്തു നിന്ന് മെട്രോയിൽ കയറി. മജസ്റ്റിക് മെട്രോ സ്‌റ്റേഷനിൽ യുവതി ഇറങ്ങുമ്പോൾ യുവതി സഞ്ചരിച്ചിരുന്ന കോച്ചിൽ ഇരുന്നയാൾ അപമര്യാദയായി പെരുമാറിയതായാണ് പരാതിപ്പെട്ടത്.

  ധർമേന്ദ്ര പ്രധാന്റെ രാജയിൽ ആഘോഷം; ബെംഗളൂരു ഫ്രീഡം പാർക്കിൽ ഒത്തുചേർന്നത് അയ്യായിരത്തിലധികം വിദ്യാർത്ഥികൾ

ഇയാൾ യുവതിയ്ക്ക് നേരെ ലൈഗീക അതിക്രമം നടത്തിയിരുന്നു. ഇതോടെ ഭയന്നുപോയ യുവതി ഉടൻ മെട്രോയിൽ നിന്ന് ഇറങ്ങി സുരക്ഷാ ജീവനക്കാരെ വിവരം അറിയിച്ചു. ഉടൻ തന്നെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

കാമാക്ഷിപാളയ സ്വദേശി മനോജ് ആണ് ലൈഗീക അതിക്രമം നടത്തിയതിന് പിടിയിലായത്. പ്രതിക്കെതിരെ ഉപ്പരപ്പേട്ട് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതി മനോജിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
[masterslider id="10"]

Related posts