ഭാര്യയുമായി വഴക്കിട്ട യുവാവ് 20 കാറുകള്‍ അടിച്ചുതകര്‍ത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവിന്റെ പരാക്രമം.

സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ യുവാവ് അടിച്ചുതകര്‍ത്തു.

സംഭവത്തില്‍ 35കാരനായ ഭൂബാലനെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയുമായുള്ള കുടുംബപ്രശ്‌നമാണ് യുവാവിന്റെ പരാക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

കൊളത്തൂരിലാണ് സംഭവം.ഷോറൂം ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

തിങ്കളാഴ്ച രാവിലെ ഷോറൂമില്‍ എത്തിയപ്പോള്‍ കാറുകള്‍ ആരോ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി കാണിച്ചാണ് ഷോറൂം ഉടമ പരാതി നല്‍കിയത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണം പ്രതിയിലേക്ക് എത്തുകയായിരുന്നു.

ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്ന് രണ്ടു ദിവസം മുന്‍പ് പുറത്തിറങ്ങിയ ഭൂബാലന്‍ നേരെ ഗ്യാരേജിലേക്കാണ് പോയത്.

തുടര്‍ന്ന് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

ഭാര്യയെ സംശയിച്ചാണ് യുവാവിന്റെ പരാക്രമമെന്നും പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts