വീടിന്റെ മേൽക്കൂര തകർന്ന് വീണ് ഏഴ് പേർക്ക് പരിക്കേറ്റു

ബെംഗളൂരു : വീടിന്റെ മേൽക്കൂര തകർന്ന് ഏഴ് പേർക്ക് പരിക്കേറ്റു. മുൽബാഗിലു താലൂക്കിലെ സുനപകുണ്ടെ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

അപകടത്തിൽ ശ്രീനിവാസ്, ഹേമശ്രീ, ഇവരുടെ മക്കളായ മേഘ്‌ന, വൈശാലി, ശിവ, ശ്രീനിവാസിന്റെ വീട്ടിലെത്തിയ ബന്ധുക്കളായ നാഗമ്മ, മുനിവെങ്കട്ടപ്പ എന്നിവർക്കും പരിക്കേറ്റു.

പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മേഘ്ന എന്ന പെൺകുട്ടിയെ ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ

വളരെ പഴക്കമുള്ള കെട്ടിടമായിരുന്നു ഇത്. മേൽക്കൂര ടാർപോളിൻ കൊണ്ട് ആണ് മൂടിയാണ് വീട്ടുകാർ ഈ വീട്ടിൽ താമസിച്ചിരുന്നത്.എന്നാൽ മഴ പെയ്തതോടെ വീടിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങി. ശേഷം വീടിന്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു.

നങ്ങാലി പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്. നംഗലി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts