എം.എൽ.എമാരുടെ വിദേശയാത്ര; പിന്മാറി മന്ത്രി കെ. വെങ്കിടേഷ്; എനിക്കറിയില്ലന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു : സിദ്ധരാമയ്യ പക്ഷത്തെ 20-ഓളം എം.എൽ.എമാർ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും നടത്തുന്ന വിദേശയാത്ര രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നതിനിടെ, യാത്രയിൽ നിന്ന് പിന്മാറിയതായി മന്ത്രി കെ. വെങ്കിടേഷ് അറിയിച്ചു.

തുടക്കത്തിൽ എന്നെ ക്ഷണിച്ചിരുന്നു. വരാമെന്ന് ഏറ്റിരുന്നെങ്കിലും ഇപ്പോൾ പോകുന്നില്ല. മറ്റുള്ളവർ സ്വന്തം ചിലവിലാണ് പോകുന്നത്.” ഈ യാത്രയ്ക്ക് നേതൃത്വ തർക്കവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

എം.എൽ.എമാരുടെ വിദേശയാത്രയെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ശിവകുമാർ പറഞ്ഞു. “അവർ സ്വന്തം നിലയ്ക്കാണോ പോകുന്നത് അതോ ആരെങ്കിലും സ്‌പോൺസർ ചെയ്തതാണോ എന്ന് പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ എനിക്കറിയില്ല,” അദ്ദേഹം പറഞ്ഞു.

എന്നാൽ യാത്രയെ ന്യായീകരിച്ച് ഐടി/ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. എം.എൽ.എമാർ കഴിഞ്ഞ വർഷവും യാത്ര പോയിട്ടുണ്ടെന്നും സ്വകാര്യ യാത്രകൾക്ക് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
[masterslider id="10"]

Related posts