ബെംഗളൂരു: ഇതിൽ നിങ്ങൾ ആശ്ചര്യപ്പെട്ടാലും അമ്പരന്നാലും മൃഗങ്ങൾക്കും ഹൃദയമുണ്ട് എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് നെറ്റിസൺസ് ചർച്ച വിഷയമായിരിക്കുന്നത്. നായകൾക്ക് അങ്ങേയറ്റം പശ്ചാത്താപമനോഭാവം ഉണ്ടാകുമോ എന്നറിയില്ല എന്നാൽ ഇവിടെ നടന്ന ഒരു സംഭവത്തിന്റെ വിശദാംശങ്ങൾ നിങ്ങൾ കേട്ടാൽ, നിങ്ങൾ തീർച്ചയായും ഒരു നിമിഷം വികാരാധീനനാകും. അതിലുപരി മനുഷ്യർക്ക് ഇല്ലാത്ത പശ്ചാത്താപം ഒരു നായയ്ക്ക് ഉണ്ടോ എന്ന് നിങ്ങൾ അത്ഭുതപ്പെടുമെന്നതും തീർച്ച. ഇതാണ് സംഭവം. അതായത്, ഒരു നായ ബൈക്കിന് കുറുകെ ചാടിയതോടെ, ബൈക്ക് ഡ്രൈവർ അപകടത്തിൽ പെടുകയും സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.…
Read MoreMonth: November 2023
ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: തുമകൂരിൽ ഒരേ കുടുംബത്തിലെ അഞ്ച് പേർ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. മരിക്കുന്നതിന് മുമ്പ് ഗരീബ് സാബ് എഴുതിയ മരണക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് . ഗരീബ്സാബ് (36), സുമയ (32) എന്നിവർ മക്കളായ ഹാസിറ (14), മഹ്മൂദ് ശുഭാൻ (10), മഹ്മൂദ് മുനീർ (8) എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കട്ടിലിൽ കിടത്തിയ നിലയിലുമായിരുന്നു ഷിറ താലൂക്കിലെ ലക്കനഹള്ളി സ്വദേശികളായ ഗരീബ്‌സാബും സുമയയും മൂന്ന് കുട്ടികളോടൊപ്പം നഗരത്തിലെ സദാശിവനഗറിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.…
Read Moreബെംഗളൂരുവിൽ നമ്മ കമ്പളയ്ക്ക് സമാപനം
ബെംഗളൂരു : ബെംഗളൂരുവിൽ ആദ്യമായി സംഘടിപ്പിക്കുന്ന കമ്പള മത്സരം സമാപിച്ചു. കമ്പള മത്സരം കാണാൻ ഞായറാഴ്ചയും പാലസ് ഗ്രൗണ്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുളുനാട്ടിൽമാത്രം കാണാറുള്ള കമ്പള നഗരത്തിൽ സംഘടിപ്പിക്കുന്നത് ഇതാദ്യമായാണ്. സിനിമാതാരം പൂജ ഹെഗ്‌ഡെ ഉൾപ്പെടെയുള്ളവരും മത്സരം കാണാനെത്തി. ജനത്തിരക്ക് നിയന്ത്രിക്കാൻ സംഘാടകരും ഏറെ ബുദ്ധിമുട്ടി. മണലും വെള്ളവുമുപയോഗിച്ച് തയ്യാറാക്കിയ ട്രാക്കിൽ പോത്തുകൾ മത്സരിച്ചോടിയപ്പോൾ ആർത്തുവിളിച്ചാണ് കാണികൾ എതിരേറ്റത്. കമ്പളയെ കൂടുതൽ ജനകീയമാക്കുകയാണ് ഇതിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്. രണ്ടുദിവസംകൊണ്ട് 175-ഓളം ജോഡി പോത്തുകൾ കമ്പളയിൽ പങ്കെടുത്തു. മാസങ്ങൾനീണ്ട പരിശീലനങ്ങൾക്കൊടുവിലായാണ് ഇവയെ മത്സരത്തിന് ട്രാക്കുകളിലേക്ക് ഇറക്കുന്നത്
Read Moreകാർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ ഉണ്ടായ കാർ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. മലപ്പുറം എടപ്പാൾ മാങ്ങാട്ടൂർ അസ്‌ലം (22) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് കുറ്റിപ്പാല സ്വദേശി ആദിലിന് 23 ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് നാലോടെ രാമനഗര ഹൊസദുഡ്ഡിയിലാണ് അപകടമുണ്ടായത്. എടപ്പാളിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെയും ആദിലിനെയും ബിഡദിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ അസ്‌ലം മരിച്ചു. അപകടത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്…
Read Moreമജസ്റ്റിക്കിന് സമീപം ഇന്നും നാളെയും ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ
ബെംഗളൂരു: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കർണാടക സംയുക്ത സമര സമിതിയുടെ ആഹ്വാനപ്രകാരം ബംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) ഗതാഗതം വഴിതിരിച്ചുവിടുമെന്നും താത്കാലികമായി റോഡ് അടച്ചിടുമെന്നും അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ “ജനവിരുദ്ധ” നിയമങ്ങളും മുൻ സംസ്ഥാന സർക്കാരിന്റെ കർഷക-തൊഴിൽ വിരുദ്ധ നിയമങ്ങളും പിൻവലിക്കാനും നിലവിലെ സർക്കാർ ജനങ്ങൾക്ക് അനുകൂലമായ നിയമങ്ങൾ കൊണ്ടുവരാനുമാണ് കർണാടക സംയുക്ത സമര സമിതി ശ്രമിക്കുന്നത്. ഖോഡേസ് ജംക്‌ഷൻ മുതൽ മഹാറാണി ജംക്‌ഷൻ, രാമചന്ദ്ര റോഡ്, കാളിദാസ റോഡ്, പാലസ് റോഡ്, കെജി റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് നിരോധിച്ചിരിക്കുന്നു. മൈസൂർ ബാങ്ക് സർക്കിളിൽ…
Read Moreജോബ് അലേർട്ട്: നമ്മ മെട്രോയിൽ തൊഴിലവസരങ്ങൾ; ഇന്നുതന്നെ അപേക്ഷിക്കുക
ബെംഗളൂരു: ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാനേജർ (ബിഎംആർസിഎൽ റിക്രൂട്ട്‌മെന്റ് 2023) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 6 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത്. താൽപ്പര്യമുള്ളവർക്ക് ഡിസംബർ 22-നകം ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം. പോസ്റ്റിന്റെ വിശദാംശങ്ങളും യോഗ്യതയും മാനേജർ സിവിൽ- 2 തസ്തികകൾ, യോഗ്യത: സിവിൽ എൻജിനീയറിങ് മാനേജർ (പി-വേ, ഓപ്പറേഷൻസ്)- 4 തസ്തികകളിൽ ബിരുദം, യോഗ്യത: ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ ബിരുദം. സ്ഥാനാർത്ഥിയുടെ പരമാവധി പ്രായം 40 വയസ്സ്. ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് അറിയിപ്പിൽ പറയുന്നു. അപേക്ഷിക്കേണ്ടവിധം? യോഗ്യരായ ഉദ്യോഗാർത്ഥികൾ…
Read Moreഅമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടി; മകൻ അറസ്റ്റിൽ
ചെന്നൈ: കഞ്ചാവ് ലഹരിയിൽ അമ്മയെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയ മകൻ അറസ്റ്റിൽ. കടലൂർ ജില്ലയിലെ തിട്ടക്കുടിക്കടുത്ത തോലാർ ഗ്രാമത്തിലെ സേവാഗാണ്. കസ്തൂരിയെ വീട്ടിൽ കാണാത്തതിനെ തുടർന്ന് സമീപവാസികൾ സെവാഗിനെ ഫോണിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഇയാൾ വ്യക്തമായി മറുപടി നൽകാതെ ഫോൺ വെയ്ക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയപ്പോൾ കസ്തൂരി കിടന്നിരുന്ന പായയിൽ രക്തം പുരണ്ടതായി കണ്ടെത്തി. തുടർന്ന് വീടിനുള്ളിൽ പരിശോധിച്ചപ്പോൾ മുറിക്കുള്ളിൽ കുഴി മണ്ണിട്ടുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും റവന്യൂവകുപ്പ് അധികൃതരുടെ സാന്നിധ്യത്തിൽ പോലീസ് കുഴിയിൽ നിന്നും മൃതദേഹം…
Read Moreനടി വനിത വിജയകുമാറിന് അജ്ഞാതന്റെ ആക്രമണത്തിൽ പരിക്ക്
അജ്ഞാതന്റെ ആക്രമണത്തില്‍ നടി വനിത വിജയകുമാറിനു പരിക്ക്. തനിക്കെതിരെയുണ്ടായ ആക്രമണ സംഭവം നടി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പരിക്കേറ്റ് നീരുവന്ന മുഖത്ത് മരുന്ന് പുരട്ടിയിരിക്കുന്ന ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. തമിഴ് ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ടാണ് ആക്രമണം. ഷോയില്‍ വനിതയുടെ മകള്‍ ജോവിക മത്സരിക്കുന്നുണ്ട്. നിലവിലെ ബിഗ് ബോസ് മത്സരാര്‍ഥിയായിരുന്ന പ്രദീപ് ആന്റണി ഷോയില്‍ നിന്ന് പുറത്തുപോകാൻ കാരണം ജോവികയാണെന്നു പറഞ്ഞ് പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണം നടത്തിയതെന്ന് വനിത പറഞ്ഞു. പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. അതിദാരുണമായി എന്നെ ആക്രമിച്ചത് ആരാണെന്നു ദൈവത്തിനു…
Read Moreഡിസംബർ 1 മുതൽ പുതിയ സിം എടുക്കാൻ പുതിയ നിയമം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
ന്യൂഡൽഹി: രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍. ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സിം ഡീലര്‍ പരിശോധന: ഡിസംബര്‍ 1 മുതല്‍ എല്ലാ സിം കാര്‍ഡ് ഡീലര്‍മാര്‍ക്കും സര്‍ക്കാര്‍ പോലീസ് വെരിഫിക്കേഷൻ നിര്‍ബന്ധമാക്കും. സിം…
Read Moreഎംഡിഎംഎ യുമായി മലയാളി യുവാവ് ബെംഗളുരുവിൽ പിടിയിൽ
ബെംഗളൂരു: നഗരം കേന്ദ്രീകരിച്ച് വൻ തോതിൽ സിന്ററ്റിക് മയക്കുമരുന്ന് വിൽപന നടത്തി വന്നിരുന്ന മലയാളി യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ താമസിക്കുന്ന മുഹമദ് തമീം (29)ആണ് പിടിയിലായത്. നാർകോർട്ട് സെൽ അസിസ്റ്റന്റ് കമീഷണർ ടി പി ജെക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫ് ടീമും സബ് ഇൻസ്‌പെക്ടർ ആർ ജഗ്മോഹൻ ദത്തന്റെ കസബ പോലീസും ചേർന്നാണ് പിടികൂടിയത്. ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻ തോതിൽ എംഡിഎംഎ കേരളത്തിലേക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് പിടിയിലായ തമീം. വല്ലപ്പോഴും കേരളത്തിലേക്ക് പോകുന്ന തമീം ബെംഗളൂരുവിൽ വച്ചാണ് ഇടപാടുകൾ നടത്തുന്നത്. പുതിയ…
Read More