ബെംഗളൂരു നഗരം അപ്രതീക്ഷിതമായി പെയ്ത മഴയിൽ നനഞ്ഞുകുതിർന്നെങ്കിലും, ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് രണ്ട് മഴവില്ല് ഒരേ സമയം അല്ലങ്കിൽ ഇരട്ട മഴവില്ലിനെ കാണാൻ സാധിക്കുക എന്നത്.
WHAAAAAT A BRILLIANT sight 😍
Just sighted this awesome #DoubleRainbow in #Bengaluru !#Rainbow #Nature pic.twitter.com/j8yOKZCfGv
— Dr. T R B Rajaa (@TRBRajaa) November 7, 2023
അത്തരത്തിലൊരു നിമിഷത്തിനാണ് ബെംഗളൂരു നഗരം കഴിഞ്ഞ ദിവസം ഇരട്ട മഴവില്ലിനെ ബെംഗളൂരുവിൽ കാണാൻ സാധിച്ചത്.
Witnessing the same #Bangalore pic.twitter.com/v7Ok1mlu1d
— Siva S (@worldaroundsiva) November 7, 2023
ഈ മാസമാദ്യം പൂന്തോട്ട നഗരത്തിലേക്ക് ഒരു ദിവസത്തെ യാത്രയ്‌ക്കെത്തിയ തമിഴ്‌നാട് വ്യവസായ മന്ത്രി ഡോ.ടി.ആർ.ബി രാജയാണ്
ഇരട്ട മഴവില്ലിന്റെ വീഡിയോ പങ്കിട്ടത്. X-ലെ ഇരട്ട മഴവില്ല് പോസ്റ്റിന് മറുപടിയായി ആവേശഭരിതമായ പോസ്റ്റുകളും വൈറൽ ചിത്രങ്ങളുമായി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അതിനെ ഏറ്റുപിടിച്ചു.
കൂടാതെ നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്.
സൂര്യപ്രകാശത്തിന്റെ ഇരട്ട പ്രതിഫലനമാണ് ഇരട്ട മഴവില്ലിന് കാരണമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഇരട്ട മഴവില്ലിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ, നഗരത്തെ കീഴടക്കിയ പ്രവചനാതീതമായ കാലാവസ്ഥയ്ക്കിടയിലുള്ള പ്രതീക്ഷയുടെയും പോസിറ്റീവിറ്റിയുടെയും പ്രതീകമായ ഈ ഇരട്ടമഴവിൽ “അനുഗ്രഹമാണ്” എന്നാണ് ബെംഗളൂരു നിവാസികൾ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.