പുനരാംഭിച്ച ഈജിപുര മേൽപ്പാലനിർമാണം; യന്ത്രങ്ങളെത്തിച്ച് കമ്പനി

ബെംഗളൂരു : പാതിവഴിയിൽ നിലച്ച ഈജിപുര മേൽപ്പാലത്തിന്റെ പുനർനിർമാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി ബി.ബി.എം.പി.

നിർമാണ കരാർ ഏറ്റെടുത്ത ബി.എസ്.സി.പി.എൽ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് യന്ത്രങ്ങളും മറ്റുപകരണങ്ങളും സ്ഥലത്തെത്തിച്ചു.

റോഡരികിൽ നേരത്തേ കൂട്ടിയിട്ടിരുന്ന നിർമാണ അവശിഷ്ടങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ നീക്കം ചെയ്യാമെന്ന് കമ്പനി ഉറപ്പുനൽകിയതായും അധികൃതർ അറിയിച്ചു.

2017-ലാണ് മേൽപ്പാലത്തിന്റെ നിർമാണം തുടങ്ങിയത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് നിർമാണ കരാർ ഏറ്റെടുത്തിരുന്ന സിംപ്ലക്‌സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി പ്രവൃത്തി പാതിവഴിയിൽ നിർത്തുകയായിരുന്നു.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഒട്ടേറെ തവണ ബി.ബി.എം.പി. കമ്പനിക്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ സിംപ്ലക്‌സുമായുള്ള കരാർ റദ്ദാക്കിയ ബി.ബി.എം.പി. പ്രവൃത്തി ബി.എസ്.സി.പി.എല്ലിന് കൈമാറുകയായിരുന്നു.

നേരത്തേയുണ്ടായിരുന്നതിനേക്കാൾ 19.5 ശതമാനം അധികം തുകയും പദ്ധതിക്കായി നീക്കിവെച്ചു.

മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായാൽ ഹൊസൂർ റോഡിൽനിന്ന് ഓൾഡ് എയർപോർട്ട് റോഡിലേക്ക് അനായാസം പ്രവേശിക്കാമെന്നതാണ് നേട്ടം.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച
[masterslider id="10"]

Related posts