ബെംഗളൂരുവിലെ വസ്തുവകകളുടെ വില ഇന്ന് മുതൽ കൂടും; വിശദാംശങ്ങൾ അറിയുന്നതിന് വായിക്കുക

ബെംഗളൂരു: നിലവിലെ മൂല്യത്തേക്കാൾ 25 മുതൽ 30 ശതമാനം വരെ പ്രോപ്പർട്ടി ഗൈഡൻസ് മൂല്യം വർധിപ്പിക്കുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചതിനാൽ ബെംഗളൂരുവിൽ ഉടനീളം വസ്‌തുവില ഞായറാഴ്ച മുതൽ ഉയരും.

കഴിഞ്ഞ അഞ്ച് വർഷമായി വസ്തുവകകളുടെ മാർഗനിർദേശ മൂല്യം മാറ്റമില്ലാതെ തുടരുന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് സർക്കാർ അറിയിച്ചത്.

പ്രാദേശികതയും ഘടനയും അനുസരിച്ച് സർക്കാർ നിശ്ചയിച്ചിട്ടുള്ള വസ്തുവിന്റെ ഏറ്റവും കുറഞ്ഞ വിൽപ്പന വിലയാണ് മാർഗ്ഗനിർദ്ദേശ മൂല്യം.

വസ്തുവിന്റെ മൂല്യത്തിന്റെ 5.6 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും സെസും സർചാർജും സഹിതം 1 ശതമാനം സ്ഥിര രജിസ്ട്രേഷൻ ഫീസും വാങ്ങുന്നയാൾ നൽകണം.

ബെംഗളൂരുവിലെ പല സബ് രജിസ്ട്രാർ ഓഫീസുകളിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്, ഒക്‌ടോബർ ഒന്നിന് മുമ്പ് പ്രോപ്പർട്ടി രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ വാങ്ങുന്നവർ വരിവരിയായി നിൽക്കുകയായിരുന്നു.

രജിസ്ട്രേഷൻ വകുപ്പ് നിയമപ്രകാരം എല്ലാ വർഷവും ഗൈഡൻസ് മൂല്യം പരിഷ്കരിക്കണം നടത്തേണ്ടതാണ് എന്നിരുന്നാലും, കഴിഞ്ഞ അഞ്ച് വർഷമായി ഗൈഡൻസ് മൂല്യം പരിഷ്കരിച്ചിട്ടില്ലന്നും ഇത് കള്ളപ്പണ ഇടപാടിലേക്കാണ് നയിക്കുന്നത് എന്നും നേരത്തെ മാധ്യമപ്രവർത്തകരോട് സംസാരിച്ച കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞിരുന്നു.

ഗൈഡൻസ് മൂല്യം പുനഃപരിശോധിക്കാത്തത് കള്ളപ്പണ ഇടപാടുകൾക്ക് പരോക്ഷമായി അനുമതി നൽകിയിട്ടുണ്ട്. അതിനാൽ പുതിയ മാർഗനിർദേശ മൂല്യം ഒക്ടോബർ 1 മുതൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർക്കറ്റ് റേറ്റും ഗൈഡൻസ് മൂല്യവും ഒരുപോലെയുള്ള മേഖലകളിൽ മാർഗനിർദേശ മൂല്യം 10 ​​ശതമാനം വർധിപ്പിച്ചതായുംമാർക്കറ്റ് നിരക്ക് മാർഗനിർദ്ദേശ മൂല്യത്തേക്കാൾ 200 മടങ്ങ് കൂടുതലുള്ള പ്രദേശങ്ങളിൽ, പുതുക്കിയ നിരക്ക് 20 ശതമാനം മുതൽ 25 ശതമാനമാക്കി വർധിപ്പിച്ചതായും ഗൈഡൻസ് മൂല്യത്തിന്റെ പരിഷ്കരണം വിശദീകരിച്ചു കൊണ്ട് മന്ത്രി പറഞ്ഞു.

മാർക്കറ്റ് നിരക്കിനേക്കാൾ ഗൈഡന്സ് മൂല്യം കൂടുതലാണെങ്കിൽ അത്തരം മേഖലകളിലെ ഗൈഡന്സ് വാല്യു കുറയ്ക്കാന് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടമെന്ന നിലയിൽ ഒക്ടോബർ ഒന്നിന് ബെംഗളൂരുവിൽ പുതുക്കിയ നിരക്ക് നടപ്പാക്കും. ബാക്കിയുള്ളവർക്ക് ഓരോ ജില്ലയിലും ഉപസമിതി ചർച്ച ചെയ്ത് പുതിയ മാർഗനിർദേശ മൂല്യം ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us