പ്രണയിച്ച് വിവാഹം കഴിച്ച മകന്റെ ദൂരുഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മലയാളി മാതാപിതാക്കള്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു.പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
എംബിഎ ബിരുദധാരിയായ മകന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കണ്ണൂര്‍ ആറളം മൈലാടുംപാറ സ്വദേശികളായ ജോര്‍ജും ഭാര്യ ഡെയ്സിയും ഹൈക്കോടതിയെ സമീപിച്ചത്.
ഹൈദരാബാദിലെ ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ ബിരുദമെടുത്ത മകന്‍ സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയും ജോലി സ്ഥലത്ത് കണ്ടുമുട്ടിയ മലയാളി യുവതിയെ വിഹാഹം കഴിച്ചെന്നും മാതാപിതാക്കള്‍ പറയുന്നു. കുടുംബങ്ങള്‍ കൂടിയാലോചിച്ചു നടത്തിയ വിവാഹം 2021 ജൂലൈ 28 ന് കണ്ണൂരില്‍ വെച്ചായിരുന്നു.വിവാഹ ശേഷം ഇരുവരും ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ താമസം തുടങ്ങി.
പിന്നീടാണ് ഇരുവരിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങിയത്.മരുമകള്‍ പതിവായി ഹൈദരാബാദിനു പുറത്തുപോയിരുന്നുവെന്നും, വൈകിയെത്തുന്നത് ചോദ്യം ചെയ്തപ്പോള്‍ മോശമായി പെരുമാറിയെന്നും ഹര്‍ജിയില്‍ പറയുന്നു.
2022 മെയ് 6ന് മകന്‍ ആത്മഹത്യ ചെയ്തുവെന്ന് മരുമകളുടെ സഹോദരന്‍ അറിയിച്ചു. തങ്ങള്‍ കേരളത്തിലായതിനാല്‍ ബന്ധുവിനെ വിവരം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. ആറാം തിയതി തന്ന മകന്റെ മൃതദേഹത്തിന് ദുര്‍ഗന്തം ഉണ്ടായിരുന്നുവെന്നാണ് സ്ഥലത്തിയ ബന്ധു അറിയിച്ചത്.
മകന്റേത് അസ്വാഭാവിക മരണമാണെന്ന് കാണിച്ച് പരാതി നല്‍കി. മകന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും മരുമകളും കൂട്ടാളികളും ചേര്‍ന്നു കൊലപ്പെടുത്തിയെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്.
പൊലീസ് അന്വേഷണം അവസാനിപ്പിച്ചെന്നും ശരിയായ അന്വേഷണത്തിനു നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.