മലയാളി യുവാവ് ബെംഗളൂരുവിൽ കവർച്ചക്കിരയായി

ബെംഗളൂരു: ബെംഗളൂരുവിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന മലയാളി കവർച്ചക്കിരയായി. സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് ആലപ്പുഴ സ്വദേശിയും ബെംഗളൂരു നാഗവാരയിലെ ഐ.ടി. ഉദ്യോഗസ്ഥനുമായ ശ്രീകുമാറിനെ കവർച്ചയ്ക്ക് ഇരയായത്. ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ഹുലിമംഗലയിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വഴി തടഞ്ഞു നിർത്തി മൊബൈൽഫോണും നാല് പവനുള്ള സ്വർണമാലയും പണമടങ്ങിയ പേഴ്‌സും ശ്രീകുമാറിൽ നിന്നും രണ്ടംഗ സംഘം കൊള്ളയടിക്കുകയായിരുന്നു. ഇവിടെയുള്ള പഞ്ചായത്ത് ഓഫീസിലേക്ക് ബന്ധുവിൻ്റെ സ്ഥലത്തിൻ്റെ കരമടയ്ക്കാനായി നടന്നു പോകവേയാണ് സ്കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം പിറകെ എത്തി ശ്രീകുമാറിനെ ആക്രമിച്ചത്. റോഡിൽ മറ്റു ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല.…

Read More

നഗരത്തിൽ ഇന്ന് വൈദ്യുതി മുടങ്ങും

power cut

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. നൃപതുംഗ നഗർ, ബ്രിഗേഡ് മില്ലേനിയം, സുങ്കടകട്ടെ, ഹെറോഹള്ളി, കെംപഗൗഡനഗർ, ഗൊല്ലരഹട്ടി, തുംഗനഗർ, ഹൊസഹള്ളി, അന്നപൂർണേശ്വരി നഗർ, പീനിയ ഇൻഡസ്ട്രിയൽ ഏരിയ, ശങ്കരപ്പ ഇൻഡസ്ട്രിയൽ ഏരിയ, അഞ്ജനനഗർ, ഹെഗ്ഗനഹള്ളി, കഗ്ഗലിപുര, മൈലസാന്ദ്ര, ഗാന്ധി നഗർ, ചൊക്കസാന്ദ്ര, മടിവാള, ഹലേഹള്ളി, ഭക്തിപുര എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നതെന്ന് ബെസ്കോം അറിയിച്ചു.

Read More

ഇനി വിദ്യാലയങ്ങളിൽ പഠനാരംഭം ഭരണഘടനയുടെ ആമുഖം കേട്ട്

ബെംഗളൂരു: ഭരണഘടനയുടെ ആമുഖം സ്കൂളുകളിലും കോളേജുകളിലും എല്ലാ ദിവസവും വായിക്കുന്നത് നിർബന്ധമാക്കാനുള്ള നടപടികളുമായി സർക്കാർ. സാമൂഹിക ക്ഷേമ മണ്ഡരി എച്ച്. സി. മഹാദേവപ്പ ഏതു സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഭരണഘടനയുടെ പ്രാധാന്യം യുവാക്കളിലും കുട്ടികളിലും എത്തിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കൊല്ലം വകുപ്പിന്റെ കീഴിലുള്ള 850 സ്കൂളുകളിൽ പരിപാടി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത് . നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് തയ്യാറാക്കിയ പത്താം ക്ലാസ്സിലെ പാഠപുസ്തകാലത്തിൽ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗം നീക്കം ചെയ്തത് വിവാദമായിരുന്നു

Read More

തലവേദനയായി ക്യൂ ആർ കോഡ് ടിക്കറ്റിങ്‌; മെട്രോ സ്റ്റേഷനുകളിൽ നീണ്ട ക്യൂ

ബെംഗളൂരു: നമ്മ മെട്രോയിലെ ക്യൂ ആർ കോഡ് ടിക്കറ്റ് സംവിധാനത്തിലെ അപാകത തുടരുന്നതോടെ വലഞ്ഞ് നാട്ടുകാർ. രാജാജി നഗർ, അത്തിഗുപ്പെ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ക്യൂ ആർ കോഡ് ടിക്കറ്റ് പരിശോധന ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റുകളിൽ സ്ഥാപിച്ച സ്കാൻനെറുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് ആണ് പരാതി. മെട്രോ സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കാനുള്ള നീണ്ട ക്യൂവിനും ചില്ലറ പ്രേഷണത്തിനും പരിഹാരം ലക്ഷ്യമിട്ടാണ് കഴിഞ്ഞ നവംബറിൽ ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയത്. വാട്സ് ആപ് നമ്മ മെട്രോ ആപ്പ് എന്നിവയിലൂടെ ഓൺലൈനായി പണം അടച്ച് ലഭിക്കുന്ന ക്യൂ…

Read More

ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ആദ്യഭാര്യയെയും മക്കളെയും പ്രതി കണ്ടതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യശ്വന്ത്പൂരിലെ മോഹൻ കുമാർ നഗറിൽ താമസിക്കുന്ന കെജിഎഫ് സ്വദേശിയായ ശരത് കുമാറാണ് 28 അറസ്റ്റിലായത്. കൊല്ലപ്പെട്ട പെൺകുട്ടി വീട്ടുജോലിക്കാരിയായിരുന്നു. കുമാർ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സഞ്ജയ് നഗർ സ്വദേശിയായ പ്രിയയുടെ അമ്മ ഉഷയുടെ പരാതിയെ തുടർന്ന് പോലീസ് ദുരൂഹ മരണത്തിന് കേസെടുത്തിരുന്നു. ശ്വാസംമുട്ടലും കൈകൊണ്ട് കഴുത്ത് ഞെരിച്ചും ചേർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ എംഎസ് രാമയ്യ മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാർ…

Read More

ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിക്കും

ബെംഗളൂരു: ജൂലൈ 1 മുതൽ വൈദ്യുതി നിരക്ക് യൂണിറ്റിന് 51 പൈസ ഉയർത്താൻ നഗരത്തിലെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്‌കോം. താപവൈദ്യുതി നിലയങ്ങളിൽ വൈദ്യുതോൽപ്പാദനത്തിനുള്ള ഇന്ധന വിലയുടെ അടിസ്ഥാനത്തിലാണ് നിരക്ക് ഉയർത്തുന്നത്. ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയാണ് നിരക്ക് വർധന പ്രാബല്യത്തിൽ ഉള്ളത്. സംസ്ഥാനത്തെ മറ്റ് 4 വൈദ്യുത വിതരണ കമ്പനികളും സമാനമായ രീതിയിൽ നിരക്ക് ഉയർത്തുന്നുണ്ട്. കർണാടക ഇലെക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷനാണ് നിരക്ക് വർധനയ്ക്ക് അനുമതി നൽകിയത്.

Read More

സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനം: എതിര്‍പ്പുമായി അധ്യാപക സംഘടന

തിരുവനന്തപുരം: സ്‌കൂളുകളില്‍ ശനിയാഴ്ച ദിവസം പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനത്തിനോട് എതിര്‍പ്പുമായി അധ്യാപക സംഘടന. വേണ്ടത്ര കൂടിയാലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ ഏക പക്ഷീയമായി തീരുമാനം പ്രഖ്യാപിച്ചത് അംഗീകരിക്കാനാകില്ലെന്നും കെഎസ്ടിഎ അറിയിച്ചു. ശനിയാഴ്ച ദിവസം പ്രവര്‍ത്തി ദിവസമാക്കിയതില്‍ പ്രതിഷേധിച്ചാണ് അധ്യാപിക സംഘടനയായ കെഎസ്ടിഎ രംഗത്തെത്തെത്തിയത്. യാതൊരുവിധ കൂടിയാലോചനകളില്ലാതെ ഏക പക്ഷീയമായി തീരുമാനിച്ചതില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയും കെഎസ്ടിഎ രംഗത്തെത്തിയിട്ടുണ്ട്. കെഇആര്‍ വ്യവസ്ഥകളനുസരിച്ച് പ്രൈമറിയില്‍ 800 ഉം സെക്കന്ററിയില്‍ 1000 വും ഹയര്‍ സെക്കന്ററിയില്‍ 1200 ഉം മണിക്കൂറുകളാണ് അധ്യായന സമയമായി വരേണ്ടത്. ഇതില്‍ പ്രൈമറി വിഭാഗത്തില്‍…

Read More

ഒഡിഷ ട്രെയിൻ ദുരന്തം മരണം 288; ചികിത്സയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരം

ഒഡീഷ :രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 288 പേർ മരിച്ചതായാണ് സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ട്രെയിൻ അപകട സ്ഥലവും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകട കാരണം സിഗ്നൽ നൽകിയതിലെ പിഴവാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം.

Read More

ബിഗ് ബോസ് പ്രമോ വീഡിയോ ; മാരാർ പുറത്തേക്കോ?? ഇന്നറിയാം…

ബിഗ് ബോസ് ഷോയിൽ നിന്നും അഖിൽ മാരാർ പുറത്തേക്കോ??കഴിഞ്ഞ ദിവസങ്ങളിൽ ശോഭയോട് പറഞ്ഞ വാക്കുകൾ തീർത്തും മോശം, മാരാർക്കെതിരെ നടപടി കടുപ്പിച്ച് മോഹൻലാൽ. ഇരുവരെയും കൺസഷൻ റൂമിലേക്ക് വിളിച്ച് മോഹൻലാൽ സംസാരിക്കുന്നതാണ് പ്രമോ വീഡിയോയിൽ ഉള്ളത്. താൻ വളരെ ഓപ്പൺ ആയി സംസാരിക്കുന്ന ഒരാൾ ആണ് എന്നാണ് മോഹൻ ലാലിനോട് അഖിൽ മാരാർ പറഞ്ഞത്. എന്നാൽ ഇതുപോലുള്ള ഒരു ഷോയിൽ അതു പോലെ തോന്നിയ രീതിയിൽ സംസാരിക്കാൻ കഴിയില്ല എന്ന് മോഹൻ ലാലും കടുപ്പിച്ച് പറയുന്നതും വീഡിയോയിൽ കാണാം. എന്തായാലും മാരാർ ബിഗ് ബോസ്…

Read More

ഡികെഎസ് യെദ്യൂരപ്പ കൂടികാഴ്ച; ഊഹാപോഹങ്ങള്‍ ശക്തമാകുന്നു

ബെംഗളൂരു:ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ യെദ്യൂരപ്പയെ സന്ദര്‍ശിച്ചതിനെക്കുറിച്ച്‌ രാഷ്ട്രീയ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു. തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതില്‍ കടുത്ത അസംതൃപ്തിയാണ് ഡി കെ ശിവകുമാറിനുള്ളത്. ഉപമുഖ്യമന്ത്രിയാക്കിയപ്പോള്‍ ആഭ്യന്തര വകുപ്പ് ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മന്ത്രി സഭാ പുനസംഘടനയില്‍ വകുപ്പുകള്‍ തിരുമാനിക്കാനുളള അവകാശം പൂര്‍ണ്ണമായും മുഖ്യമന്ത്രിക്ക് വിട്ടു കൊടുത്തതോടെ വലിയ അമര്‍ഷത്തിലാണ് ഡി കെ ശിവകുമാര്‍. ഈ സംഭവങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധിയുമായി പ്രകടമായ അകല്‍ച്ചയിലാണ് ഡി കെ ശിവകുമാര്‍.

Read More
Click Here to Follow Us