ബെംഗളൂരു: സ്മാർട്ട് സിറ്റി പദ്ധതിയിൽ നഗരം പുതുമോടി അണിയുമ്പോഴും അപകടക്കെണിയൊരുക്കി നഗരത്തിലെ തകർന്ന നടപ്പാതകൾ. പ്രധാന റോഡുകളിലും ഇടറോഡുകളിലും കാൽനട യാത്രക്കാരെ വീഴ്ത്താൻ പാകത്തിൽ സ്ലാബുകൾ തകർന്ന നടപ്പാതകൾ പതിവുകാഴ്ചയായിട്ടും നടപടി ഉണ്ടാകുന്നില്ല. മഴയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന നടപ്പാതകളിൽ വീണ് കാൽനടയാത്രക്കാർക്ക് പുറമെ ഇരുചക്ര വാഹന യാത്രക്കാർക്കും പരിക്കേൽക്കുന്നുണ്ട്. മഴക്കാലത്തിന് മുൻപുള്ള ഓട ശുചീകരണത്തിന് ഭാഗമായി സ്ലാബുകൾ നീക്കം ചെയ്ത ഇടങ്ങളിൽ ഇവാ പുനഃസ്ഥാപിക്കുന്നതിനുള്ളനടപടികളും വൈകുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ കോൺക്രീറ്റ് കട്ടകൾ പാകിയാണ് നടപ്പാത നിർമ്മിക്കുന്നത്. പഴയ റോഡുകളിൽ കോൺക്രീറ്റ്, കരിങ്കൽ…
Read MoreMonth: June 2023
ജന്മദിന ആഘോഷം കണ്ണീരിൽ പൊലിഞ്ഞു; വാഹനാപകടത്തിൽ 4 സുഹൃത്തുക്കൾ മരിച്ചു
ബെംഗളൂരു-മംഗളൂരു ദേശീയ പാതയിൽ നാഗമംഗലയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മഗഡി താലൂക്കിലെ (രാമനഗര ജില്ലയിൽ) ലക്കേനഹള്ളിയിലെ ഹേമന്ത് കുമാർ (24), ചിക്കനായകനഹള്ളി താലൂക്കിലെ (തുമകുരു) കമ്പനഹള്ളിയിലെ കെ ശരത് (22), തുരുവേകെരെ താലൂക്കിലെ (തുമകുരു) ചന്ദുരാപുരയിലെ പി യോഗേഷ് ഗൗഡ (23), എൻ.എം. ശിവമോഗയിലെ ഗോപാലഗൗഡ ലേഔട്ടിൽ 22 കാരനായ ധീരജ് എന്നിവരാണ് മരിച്ചത്. ശരത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ബെംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് പോകുകയായിരുന്നു ഇവർ. അമിതവേഗതയിലെത്തിയ കാർ ലോറിയിൽ പിന്നിൽ ഇടിച്ചതാണ്…
Read Moreഒടുവിൽ പിടിയിൽ: വടംകൊണ്ട് നാലുകാലുകളും ബന്ധിച്ച് അരിക്കൊമ്പനെ ലോറിയിൽ കയറ്റി തമിഴ്നാട് വനംവകുപ്പ്
തേനി: തമിഴ്നാട് വനംവകുപ്പ് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി. ആനയ്ക്ക് തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചു. അസാമാന്യവലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാൽ മയക്കുവെടി നൽകിയ ശേഷം ബൂസ്റ്റർ ഡോസും നൽകിയാണ് ആനയുടെ കാലുകൾ വടം ഉപയോഗിച്ച് ബന്ധിച്ചത്. പുലർച്ചെ 12.30 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലായിരുന്നു പുലർച്ചെ ആനയുണ്ടായിരുന്നത്. എവിടേക്കാകും ആനയെ മാറ്റുകയെന്നത് തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ആറ് ദിവസമായി ജനവാസ…
Read Moreഗോവധ നിരോധന നിയമം; മൃഗസംരക്ഷണ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് മുൻ മുഖ്യമന്ത്രി ബൊമ്മൈ
ബെംഗളൂരു: പോത്തിനെ കശാപ്പ് ചെയ്യാമെങ്കിൽ പശുവിനെ എന്തുകൊണ്ട് അറുത്തുകൂടാ എന്ന മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മൈ. പ്രസ്താവനയെ അപലപിച്ചുകൊണ്ട്, ഇന്ത്യക്കാർക്ക് പശുക്കളോട് വൈകാരിക ബന്ധമുണ്ടെന്നും അവയെ അമ്മയായി ആരാധിക്കുന്നുണ്ടെന്നും ബൊമ്മൈ ട്വീറ്റുകളിലൂടെ പറഞ്ഞു. മൃഗസംരക്ഷണ മന്ത്രി കെ വെങ്കിടേഷിന്റെ പ്രസ്താവന ഞെട്ടിക്കുന്നതാണെന്നും. അദ്ദേഹത്തിന്റെ പ്രസ്താവനയെ അപലപിക്കുന്നു എന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയുടെ ഇത്തരംപ്രസ്താവന ആരെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് ആശ്ചര്യപ്പെട്ട ബിജെപി നേതാവ്, മന്ത്രി തന്റെ വകുപ്പ് മാറ്റാനാണോ അതോ കോൺഗ്രസ്…
Read Moreനടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
തൃശൂര്‍: സിനിമാ – മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. താരങ്ങൾ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreസംസ്ഥാനത്തെ ഗോവധ നിരോധന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍
ബെംഗളൂരു: കര്‍ണാടകയിലെ ഗോവധ നിരോധന നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി സര്‍ക്കാര്‍. ബിജെപി സര്‍ക്കാരിന്റെ ഗോവധ നിരോധന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കടേഷ് അറിയിച്ചു. കാളകളെ കൊല്ലാമെങ്കില്‍ പശുക്കളെ എന്തുകൊണ്ട് കൊന്നുകൂട? പ്രായാധിക്യം മൂലം ചാവുന്ന പശുക്കളെ കുഴിച്ചിടാന്‍ പോലും കര്‍ഷകര്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്. പശുക്കള്‍ ചത്തത് എങ്ങനെയെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ അറസ്റ്റുള്‍പ്പെടെ നിയമത്തിന്റെ നൂലാമാലകളെ ഭയക്കേണ്ട സ്ഥിതിയാണെന്നും ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2020ല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമ ഭേദഗതിയില്‍ പശുക്കളെ…
Read Moreട്രെയിനുകൾ റദ്ധാക്കി
ബെംഗളൂരു: എസ്.എം.ടി – ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (12246 ) ഇന്നും നാളെയും ബെംഗളൂരു എസ്.എം.ടി – ഹൗറ എക്സ്പ്രസ്സ് (12864 ) ഇന്നും റദ്ധാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു
Read Moreആദ്യമായി ബഹിരാകാശ നിലയത്തിലെത്തി ഒരു സാധാരണ പൗരൻ
ആദ്യമായി ഒരു സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന. ബീജിങ് എയറോനോട്ടിക്സ് ആന്‍ര്‍് ആസ്ട്രനോട്ടിക്സ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഗുയി ഹായ്ചാവോ ആണ് ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. ജിയുക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു ഷെന്‍ഷൗ 16ന്റെ വിക്ഷേപണം. ഇതാദ്യമായാണ് സൈന്യത്തിന് പുറത്തുനിന്നുള്ള ഒരാള്‍ ബഹിരാകാശത്തേക്ക് യാത്ര നടത്തുന്നത്. നേരത്തെ ചൈന ബഹിരാകാശ നിലയത്തിലേക്ക് അയച്ചവരെല്ലാം രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബേറഷന്‍ ആര്‍മിയുടെ ഭാഗമായിട്ടുള്ളവരായിരുന്നു. ഗുയിയെ കൂടാതെ മൂന്നുതവണ ബഹിരാകാശത്തെത്തിയ സൈനിക കമാന്‍ഡണ്‍ ജിങ് ഹയ്പിങ്ങും എന്‍ജിനീയറായ ഷു യാങ്ഷുവും…
Read Moreആരെങ്കിലും കൈക്കൂലി ചോദിച്ചാൽ തനിക്കൊരു കത്ത് എഴുതൂ ; ഡികെ ശിവകുമാർ
ബെംഗളൂരു: പുതുതായി ഭരണത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഉപമുഖ്യമന്ത്രി, വിദാന്‍ സൗധ എന്ന അഡ്രസില്‍ തനിക്കൊരു കത്തെഴുതുകയോ എന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്താല്‍ മതി. അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മണ്ഡലമായ കനകപുരയിലെ സാതന്നൂരിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജൂണ്‍ രണ്ടിനാണ് സിദ്ധരാമയ്യ മന്ത്രിസഭ പാസാക്കിയത്.
Read Moreബസിൽ അപമാര്യാദയായി പെരുമാറി, യുവാവിന്റെ മുഖത്തടിച്ച് യുവതി
ബെംഗളൂരു: തിരക്കേറിയ ബസില്‍ യാത്ര ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയ യുവാവിനെ പൊതിരെ തല്ലി യുവതി. മണ്ഡ്യയിലെ കെ ആര്‍ പേട്ട് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും യുവാവ് കേട്ടില്ല. പിന്നീട് കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി പ്രതികരിച്ചത്. പിടിച്ച് നിര്‍ത്തി മുഖത്തടിക്കുകയായിരുന്നു. ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും യുവതി പിടിവിട്ടില്ല. യുവാവ് മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യുവതി അടി തുടര്‍ന്നു. അതേസമയം, ഇത്രയും നടന്നിട്ടും ആരും യുവതിയെ സഹായിക്കാനെത്തിയില്ല. യാത്രക്കാരിലൊരാള്‍ പകര്‍ത്തിയ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടോ…
Read More