ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് ഉഡുപ്പി കുന്ദാപുരയിലേക്ക് കർണാടക ആർ.ടി.സിയുടെ എ.സി. മൾട്ടി ആക്സിൽ സ്ലീപ്പർ (അംബാരി ഉത്സാവ്) ബസ് സർവീസ് നാളെ ആരംഭിക്കും. ആദ്യമായാണ് വിമാനത്താവളത്തിൽ നിന്ന് സ്ലീപ്പർ ബസ് സർവീസ് കെ.എസ്.ആർ.ടി.സി തുടങ്ങുന്നത്. രാത്രി 9 വിമാനത്താവള ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ 6.30 ന് കുന്ദാപുരയിലെത്തും. രാത്രി 8 .30 ന് കുന്ദാപുരയിൽ നിന്ന് പുറപ്പെട്ട് രാവിലെ 6 ന് വിമാനത്താവളത്തിലെത്തും 1900 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊഗ്ഗിലു ക്രോസ്,മജെസ്റ്റിക്, കെംപെഗൗഡ ബസ് ടെർമിനൽ, യശ്വന്ത്പുര ഗോവേദന തീയേറ്റർ,…
Read MoreMonth: June 2023
ബൈക്കിലെത്തി യുവാക്കൾ പട്ടാപ്പകൽ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു
ബെംഗളൂരു : സ്‌കൂട്ടറിലെത്തിയ അക്രമികൾ പട്ടാപ്പകൽ ഒരു സ്ത്രീയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിയെടുത്തു. കല്യാൺഗിരിയിലെ കെഎച്ച്ബി കോളനി നാലാം ക്രോസിൽ ഇന്നലെ രാവിലെ 9.34 ഓടെയാണ് സംഭവം നടന്നത്. സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞു. അസീസ് സെയ്ത് നഗർ നിവാസികളായ രണ്ട് സ്ത്രീകൾ ഡോ. രാജ്കുമാർ റോഡിലെ ബസ് സ്റ്റാൻഡിലേക്ക് നടന്നുവരുമ്പോൾ അവരിൽ ഒരാൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് സിസിടിവി ക്യാമറാ ദൃശ്യങ്ങളിൽ കാണാം. സ്ത്രീകൾ നാലാം ക്രോസ് കടന്ന് കുറച്ച് അടി നടന്നപ്പോൾ എതിർവശത്ത് നിന്ന് സ്‌കൂട്ടറിൽ വന്ന രണ്ട് അക്രമികൾ…
Read Moreപശുക്കളെ കടത്തി കൊണ്ടു പോയി; 4 പേർ അറസ്റ്റിൽ
ബെംഗളൂരു: പശുക്കളെ അറവുശാലയിലേക്കു കൊണ്ടുപോയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കന്നഡ ജില്ലയിലെ അംബ്ലമോഗാരു ഗ്രാമത്തില്‍ നിന്ന് പശുക്കളെ വിലകൊടുത്തു വാങ്ങിയശേഷം മിനി വാനില്‍ ഉള്ളാള്‍ താലൂക്കിലെ അലേകലയിലെ അറവുശാലയിലേക്കു കൊണ്ടുപോവുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന അഹമ്മദ് ഇര്‍സാദ്, ഖാലിദ്, ജാഫര്‍ സാദിക്, ഫയാസ് എന്നിവരെ പോലീസ് പിടികൂടി. ഇവരില്‍ ഖാലിദ് കാസര്‍ഗോഡ് സ്വദേശിയാണ്. മറ്റുള്ളവര്‍ ഉള്ളാല്‍ സ്വദേശികളും. യാത്രയ്ക്കിടെ വാഹനം കേടാവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനം തള്ളുന്നതിനിടെ ടാര്‍പോളിനില്‍ മറച്ചനിലയില്‍ പശുക്കളെ കണ്ടതു ചിലര്‍ ചോദ്യം ചെയ്തതോടെ നാലുപേരും ഓടിരക്ഷപ്പെടുകയുമായിരുന്നു. നാട്ടുകാരുടെ…
Read Moreനഗരത്തിൽ ജൂൺ 11 വരെ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ബെംഗളൂരു: നഗരത്തിലും കർണാടകയുടെ ചില ഭാഗങ്ങളിലും വാരാന്ത്യം വരെ കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പ്. ഐഎംഡിയുടെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, ജൂൺ 7 ചൊവ്വാഴ്ചയ്ക്കും ജൂൺ 11 ശനിയാഴ്ചയ്ക്കും ഇടയിൽ ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതയാണ് പറയുന്നത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ ബെംഗളൂരുവിന്റെ വിവിധ പ്രദേശങ്ങളായ വൈറ്റ് ഫീൽഡ്, എൻ.ആർ.ഐ ലേ ഔട്ട് എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്.
Read Moreഅപ്പാർട്ട്‌മെന്റിന്റെ 18ാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു
ബെംഗളൂരു : അസം സ്വദേശിയായ യുവാവ് അപ്പാർട്ട്‌മെന്റിന്റെ 18ാം നിലയിൽ നിന്ന് വീണ് മരിച്ചു. ദൊഡ്ഡകമ്മനഹളളിയിലെ സ്വകാര്യ കമ്പനി മാനേജർ സിയാവുൽ ഹുസൈൻ (31) ആണ് മരിച്ചത്. ബെന്നാര്‍ഘട്ടെ റോഡിലെ അരിക്കരെയിലുള്ള സുഹൃത്തിന്റെ അപ്പാർട്മെന്റിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഹുസൈൻ അസുഖബാധിതനാണെന്നും ചികിത്സയിലാണെന്നും പോലീസ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാണ്. സൗത്ത് സിറ്റിയിലെ സുഹൃത്തിനെ കാണുന്നതിന് മുമ്പ് തിങ്കളാഴ്ച രാവിലെ അദ്ദേഹം ഒരു ഡോക്ടറെ സന്ദർശിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) പി കൃഷ്ണകാന്ത് പറഞ്ഞു. സിയാവുൽ മുകളിൽ നിന്നും ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും…
Read Moreഗോവധ വിരുദ്ധ നിയമം: പശുക്കളുമായെത്തി ബിജെപി പ്രതിഷേധം
ബെംഗളൂരു: ഗോവധ നിരോധന നിയമം പിൻവലിക്കാനുള്ള കോൺഗ്രസ് സർക്കാർ നീക്കത്തിനെതിരെ ഫ്രീഡം പാർക്കിൽ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം. പ്രതിഷേധ സൂചകമായി നിരവധി ബിജെപി പ്രവർത്തകർ പശുക്കളുമായി എത്തി ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഒത്തുകൂടി ‘ഗൗ പൂജ’ നടത്തി. പ്രായമായ കാളകളെ കൊല്ലമെങ്കിൽ പ്രായമായ പശുക്കളെ കൊല്ലുന്നതിൽ പ്രശ്‌നമില്ലെന്ന് മന്ത്രി കെ.വെങ്കിടേശിനിയും മുഖ്യമന്ത്രി സിദ്ധരായയക്കും എതിരെ മുദ്രാവാക്യവും മുഴക്കി. എന്നാൽ ബിജെപി എംപിമാരും എംഎൽഎമാരും പ്രതിഷേധത്തിൽ പങ്കെടുത്തില്ല. ഗോവധ നിരോധനം സർക്കാർ പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ബിജെപി പ്രവർത്തകർ സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിനിടെ,…
Read Moreകർണാടക ആർ.ടി.സി ടിക്കറ്റ് എടുക്കു!!!! ബി.എം.ടി.സിയിൽ സൗജന്യ യാത്ര ചെയ്യൂ
ബെംഗളൂരു: കർണാടക ആർ.ടി.സി ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ബസ് പുറപ്പെടുന്നതിന്റെ 2 മണിക്കൂർ മുൻപ് വരെ ബി.എം.ടി.സിയിയുടെ നോൺ എ.സി ബസിൽ സൗജന്യമായി യാത്ര ചെയ്യാൻ അവസരമുണ്ട്. സാറ്റലൈറ്റ്, ശാന്തിനഗർ എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കർണാടക ആർ.ടി.സി സർവീസുകൾ നടത്തുന്നത്.
Read Moreഇനി നിങ്ങളെ ബസ് ടെർമിനലുകളിലേക്ക് എത്തിക്കാൻ കേരള ആർ.ടി.സി. പ്രത്യേക പിക്കപ്പ് സർവീസ്; വിശദാംശങ്ങൾ
ബെംഗളൂരു: നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് യാത്രക്കാരുടെ സാറ്റലൈറ്റ്, ശാന്തിനഗർ, പീനിയ ബസ് ടെർമിനലുകളിലേക്ക് എത്തിക്കാൻ പിക്കപ്പ് പോയിന്റ് സർവീസുകൾ ആരംഭിക്കാൻ കേരള ആർ.ടി.സി. കർണാടക ആർ.ടി.സിയും സ്വകാര്യ ബസ് സർവീസുകളുമായി കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് ഭാഗമായാണ് പിക്കപ്പ് സർവീസ് തുടങ്ങുന്നത്. മിനി ബസ് വാൻ ഉൾപ്പെടെയാണ് പിക്കപ്പ് സർവീസിന് ഉപയോഗിക്കുക. സ്വകാര്യ ട്രാവൽ അജൻസികളുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു. കലാശിപാളയ, ജാലഹള്ളി, പീനിയ, മത്തിക്കരെ, ഹൊന്നുർ കുരിശ്, കൊത്തന്നൂർ, എന്നിവിടങ്ങളിലെ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തിൽ…
Read Moreബയ്യപ്പനഹള്ളി – കെ.ആർ പുരം നമ്മ മെട്രോ പാത ജൂലൈ മുതൽ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കും
ബെംഗളൂരു: നമ്മ മെട്രോ ബയ്യപ്പനഹള്ളി – കെ.ആർ പുരം പാതയിൽ അടുത്ത മാസം പൊതുജനങ്ങൾക്കായുള്ള സർവീസ് ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞ്. 2 .5 കിലോമീറ്റർ പാതയിൽ ഈ മാസം പകുതിയോടെ പരീക്ഷണ ഓട്ടം നടത്തും . മെട്രോ നിർമാണത്തിന്റെ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഡി.കെ.ശിവകുമാർ. കെങ്കേരി – ചല്ലഘട്ട പാത ഓഗസ്റ്റിലെ നാഗസാന്ദ്ര – മാധവാര ഒക്ടോബറിലും തുറന്ന് കൊടുക്കും.ഇലക്ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന ബൊമ്മസന്ദ്ര – ആർവി റോഡ് പാതയുടെ നിർമാണം നവംബറിൽ പൂർത്തിയാകും. കല്ലെന്ന – അഗ്രഹാര – നാഗവാര പാത…
Read Moreനമ്മ മെട്രോ സർവീസ് സമയം നീട്ടും
ബെംഗളൂരു: നമ്മ മെട്രോ സർവീസ് സമയം നീട്ടുന്നത് പരിഗണനയിലെന്ന് ഡി.കെ.ശിവകുമാർ. നിലവിൽ രാത്രയ് 11 വരെയുള്ള മെട്രോ സർവീസ് 1 വരെ നീട്ടണമെന്നാണ് ആവശ്യം. കൂടുതൽ പാതകൾ തുറക്കുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക നടപടികൾ പൂർത്തിയാക്കാൻ ബി.എം.ആർ .സി. എം.ഡി അന്‍ജും പർവേഷിന് നിർദേശം നൽകി
Read More