അപ്പാർട്ട്‌മെന്റിന്റെ 18ാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു

ബെംഗളൂരു : അസം സ്വദേശിയായ യുവാവ് അപ്പാർട്ട്‌മെന്റിന്റെ 18ാം നിലയിൽ നിന്ന് വീണ് മരിച്ചു. ദൊഡ്ഡകമ്മനഹളളിയിലെ സ്വകാര്യ കമ്പനി മാനേജർ സിയാവുൽ ഹുസൈൻ (31) ആണ് മരിച്ചത്.

ബെന്നാര്‍ഘട്ടെ റോഡിലെ അരിക്കരെയിലുള്ള സുഹൃത്തിന്റെ  അപ്പാർട്മെന്റിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഹുസൈൻ അസുഖബാധിതനാണെന്നും ചികിത്സയിലാണെന്നും പോലീസ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാണ്. സൗത്ത് സിറ്റിയിലെ സുഹൃത്തിനെ കാണുന്നതിന് മുമ്പ് തിങ്കളാഴ്ച രാവിലെ അദ്ദേഹം ഒരു ഡോക്ടറെ സന്ദർശിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) പി കൃഷ്ണകാന്ത് പറഞ്ഞു. സിയാവുൽ മുകളിൽ നിന്നും ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുത്തനഹള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts