ബെംഗളൂരു: മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി കാറിൽ നഗരം ചുറ്റി കൊച്ചുമകൻ. മുത്തശ്ശിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പേരക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. സുലോചന (75) ആണ് മരിച്ചത്. കൊലപാതകം നടന്ന ദിവസം മുഴുവൻ പ്രതി മൃതദേഹം കാറിൽ സൂക്ഷിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് പറഞ്ഞു. മൈസൂരുവിലെ ഗായത്രിപുരം ലേഔട്ടിൽ താമസിക്കുന്ന 23 കാരനായ സുപ്രീത് ആണ് അറസ്റ്റിലായ ചെറുമകൻ. കൊലപ്പെടുത്തിയതിന് ശേഷം മുത്തശ്ശിയെ കാണാനില്ലെന്ന് കാണിച്ച പോലിസിസിൽ പരാതി നൽകുകയും ചെയ്തു സുപ്രീത്.
മെയ് 30 ന് മൈസൂരു താലൂക്കിലെ സാഗരകട്ടെ ഗ്രാമത്തിന് സമീപം വയോധികയുടെ അജ്ഞാത മൃതദേഹം പോലീസ് കണ്ടെത്തിയത്ഭ സംഭവസ്ഥലത്ത് നിന്ന് മുടിയുടെ സാമ്പിളുകളും കണ്ണടയും പോലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് മൈസൂരു നഗരത്തിലെ നസർബാദ് പോലീസ് സ്റ്റേഷനിൽ പരാതിക്കാരനായ ചെറുമകന്റെ മിസ്സിംഗ് കേസിന്റെ വിശദാംശങ്ങളുമായി സാമ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സുപ്രീതിനെ കുറിച്ച് പോലീസിന് സംശയം തോന്നി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. മുത്തശ്ശി തന്നെ ശകാരിക്കാറുണ്ടെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. മെയ് 28ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. പ്രതി മുത്തശ്ശിയെ മർദിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു.
പിന്നീട് സുപ്രീത് മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കാർട്ടൺ പെട്ടിയിലാക്കി. പ്രതികൾ കാർ കെആർഎസ് അണക്കെട്ടിലെ കായലിലേക്ക് ഓടിച്ച് അവിടെയുള്ള ഓടയിൽ മൃതദേഹം തള്ളിയ ശേഷം തീകൊളുത്തുകയായിരുന്നു. അമ്മൂമ്മയുടെ മൃതശരീരം വച്ചിരുന്ന കാർ പകൽ മുഴുവൻ ഓടിച്ചിരുന്നത് താനാണെന്നും മൃതദേഹം കാണാതെ പോയ അതേ വാഹനത്തിൽ തന്നെ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയെന്നും സുപ്രീത് പോലീസിനോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.