നാഗരഹോളെ വനത്തിൽ അപൂർവ ഇനം അൽബിനോ മാനുകളെ കണ്ടെത്തി

ബെംഗളൂരു: നാഗരഹോളെ ദേശീയോദ്യാന പരിധിയിലെ താരക കായൽ, അന്തരസന്ത റേഞ്ച് എന്നിവയ്ക്ക് സമീപം ഒരു കൂട്ടത്തിൽ ആൽബിനോ മാനുകളെ (വെളുത്ത നിറമുള്ള മാൻ) കണ്ടെത്തി. ആൽബിനോ മാനുകളെ കണ്ടതിന്റെ ആവേശത്തിലാണ് സഫാരിയിൽ എത്തിയ വന്യജീവി പ്രേമികൾ. ആൽബിനോ മാനുകൾക്ക് ശരീരത്തിൽ പിഗ്മെന്റേഷൻ ഇല്ല, പൂർണ്ണമായും വെളുത്ത തോലും പിങ്ക് നിറത്തിലുള്ള കണ്ണുകളും മൂക്കും കുളമ്പുകളുമാണ് ഉണ്ടാവുക. ഇത് വളരെ അപൂർവമായി മാത്രമേ കാണാനാകൂ എന്നാണ് പറയപ്പെടുന്നത്

642 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്ന നാഗരഹോളെ വന്യജീവി സങ്കേതത്തിൽ മാനുകളുടെ കൂട്ടങ്ങളെ കാണുന്നത് സാധാരണമാണ്. എന്നാൽ ബുധനാഴ്ചയാണ് സഫാരിക്കിടെ കൂട്ടത്തിൽ ആൽബിനോ മാനിനെയും കാണാൻ സാധിച്ചത്. റേഞ്ച് ഫോറസ്റ്റ് ഓഫീസർ സിദ്ധരാജു പറയുന്നതനുസരിച്ച്, ചർമ്മത്തിന്റെ നിറം മാറുന്നത് ഒന്നുകിൽ മെലാനിന്റെ കുറവോ അല്ലെങ്കിൽ അധികമോ ആയത് കൊണ്ടാണ് എന്നാണ്. കറുത്ത മാനുകൾ ഈ പ്രതിഭാസത്തിന്റെ മറ്റൊരു ഉദാഹരണമാണ് എന്നും, അദ്ദേഹം പറഞ്ഞു. ഈ നിറവ്യത്യാസം കാട്ടിലെ ഏതാനും മൃഗങ്ങൾക്ക് ഗുണകരമാണെങ്കിലും ചിലർക്ക് ഇത് ഒരു പോരായ്മയാണ്. പൂർണ്ണമായും വെളുത്തതും പ്രകൃതിയുടെ നിറവുമായി ലയിക്കാത്തതുമായ മൃഗങ്ങൾ കാട്ടിലെ മറ്റ് മൃഗങ്ങൾക്ക് എളുപ്പത്തിൽ ഇരയാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us