സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ പാമ്പ്; ചികിത്സ തേടി 98 വിദ്യാർത്ഥികൾ

student

പാറ്റ്‌ന: അരാരിയ ജില്ലയിലെ അമൗനയിലെ സർക്കാർ സ്‌കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി.  ഉച്ചഭക്ഷണം കഴിച്ച 98 സ്‌കൂൾ കുട്ടികൾളാണ് ഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ട് പരിഭ്രാന്തരായത്. സ്കൂൾ പ്രിൻസിപ്പൽ ഉടൻ തന്നെ 18 കുട്ടികളെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. ബാക്കിയുള്ള കുട്ടികളെ അവരുടെ കുടുംബാംഗങ്ങൾ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചു. എല്ലാവരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. പാമ്പ് അബദ്ധത്തിൽ ഭക്ഷണത്തിൽ വീഴുകയോ അല്ലെങ്കിൽ ആരെങ്കിലും കുഴപ്പമുണ്ടാക്കാൻ വേണ്ടി മനഃപൂർവം കൊണ്ട് ഇട്ടതോ ആകമെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ ഹെഡ്മാസ്റ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സ്‌കൂളിൽ ഭക്ഷണം വിതരണം ചെയ്യുന്ന എൻജിഒ ഉടമയോടും 24 മണിക്കൂറിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡിഇഒ ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള എൻജിഒയ്ക്ക് ജില്ലയിലെ 60 സ്‌കൂളുകൾക്ക് ഭക്ഷണം നൽകുന്ന കേന്ദ്രീകൃത അടുക്കളയുണ്ടെന്നും ഡിഇഒ പറഞ്ഞു.

സംഭവം ഗുരുതരമായ ഗൂഢാലോചനയാണെന്നും അന്വേഷണ റിപ്പോർട്ട് വന്ന ശേഷം കർശന നടപടിയെടുക്കുമെന്നും ഫോർബ്സ്ഗഞ്ച് സബ് ഡിവിഷണൽ ഓഫീസർ സുരേന്ദ്ര പ്രസാദ് അൽബെല പറഞ്ഞു. ഉച്ചഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്‌കൂൾ അധികൃതർക്ക് എൻജിഒയുമായി തർക്കമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാമ്പ് ഭക്ഷണത്തിൽ മനഃപൂർവം കലർത്തിയതായി തോന്നുന്നുവെന്നും എസ്ഡിഒ പറഞ്ഞു. കഴിഞ്ഞയാഴ്ച, സരൺ ജില്ലയിലെ റസൂൽപൂർ-തികുലിയയിൽ പെൺകുട്ടികൾക്കായുള്ള ഒരു നവീകരിച്ച ഉച്ചഭക്ഷണ പദ്ധതിയിൽ പല്ലി കലർന്ന ഭക്ഷണം വിളമ്പിയതിനെ തുടർന്ന് 36 സ്കൂൾ കുട്ടികൾ രോഗബാധിതരായി ചികിത്സാ തേടിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us