ലൗട്രാക്ക് പിടിച്ചിട്ടും രക്ഷയില്ല,സാഗർ സൂര്യ പുറത്തേക്ക് ?

ബി​ഗ് ബോസ് മലയാളം സീസൺ 5 അറുപതാം ദിവസത്തോട് അടുക്കുമ്പോൾ ഒരാൾ കൂടി ഹൗസിൽ നിന്നും പുറത്തായിരിക്കുകയാണ്.

നടനും മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനുമായ മത്സരാർഥി സാ​ഗർ‌ സൂര്യയാണ് പുറത്തായിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.

ഇതുമായി ബന്ധപ്പെട്ട എപ്പിസോഡ് ഇന്ന് രാത്രി മാത്രമേ സംപ്രേക്ഷണം ചെയ്യുകയുള്ളൂ.

അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി, ജുനൈസ്, ശോഭ വിശ്വനാഥ്, സാഗര്‍ സൂര്യ എന്നിവരായിരുന്നു ഈ ആഴ്ചയിലെ നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നത്.

  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"

അതിൽ നിന്നും ഏറ്റവും കുറവ് ജനപിന്തുണ ലഭിച്ച സാഗർ സൂര്യയാണ് പുറത്തായിരിക്കുന്നത്. ഇത്തവണ എവിക്ഷനിൽ വന്നവരെല്ലാം ശക്തരായ മത്സരാർഥികളായതുകൊണ്ട് തന്നെ എവിക്ടായ സാഗറിനെ സീക്രട്ട് റൂമിലേക്ക് മാറ്റി എന്നൊക്കെ റൂമറുകൾ വന്നിരുന്നു. എന്നാൽ അങ്ങനെ ഒരു സീക്രട്ട് റൂമില്ലെന്നും സാഗർ പുറത്തായത് തന്നെയാണെന്നുമാണ് റിപ്പോർട്ട്. ഫൈനൽ ഫൈവിലേക്ക് വരാൻ സാധ്യതയുള്ളൊരു മത്സരാർഥിയായിരുന്നു സാഗർ സൂര്യ.

പക്ഷെ സെറീനയുമായുള്ള ലവ് ട്രാക്ക്, ടാസ്കിൽ പ്രകോപനപരമായ പെരുമാറ്റം, ബിബി ഹോട്ടൽ ടാസ്ക്കിലെ ഗസ്റ്റിൽ നിന്നും പണം തട്ടിപറിക്കാനുള്ള ശ്രമം എന്നിവയാണ് സാഗറിനുള്ള ജനപിന്തുണയിൽ ഇടിവ് വരാൻ കാരണം എന്നാണ് കരുതുന്നത്.

  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും

സെറീനയുമായുള്ള ലവ് ട്രാക്ക് ആരംഭിക്കുന്നത് മുമ്പ് സാഗറിന് മികച്ച പ്രേക്ഷക പിന്തുണയുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
[masterslider id="10"]

Related posts