കോതമംഗലം: കാക്കനാട് ഇൻഫോ പാർക്കിനടുത്തെ താമസസ്ഥലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഡോർ നിർമ്മാണ കമ്പനിയിൽ മാനേജറും ഇരമല്ലൂർ ഒറ്റുമാലിൽ രവിയുടെ മകനുമായ അജിൽ രവിയെയാണ് (26) മരിച്ച നിലയിൽ കണ്ടെത്തിയത്.
കാക്കനാട് ഇൻഫോ പാർക്കിനടുത്ത് ജോലിസ്ഥലത്തോട് ചേർന്ന് അജിൽ താമസിക്കുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല.
മാതാവ് – നെല്ലിക്കുഴി മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി
സഹോദരി – അഞ്ജിത