കെ സുധാകറിന്റെ പരാജയത്തില്‍ മനംനൊന്ത് ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

death

ബെംഗളൂരു: ചിക്കബല്ലാപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുധാകറിന്റെ തോല്‍വിയില്‍ മനംനൊന്ത് പ്രവര്‍ത്തകന്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി. സുധാകറിന്റെ കടുത്ത ആരാധകനായിരുന്ന ചിത്താര വെങ്കിടേഷ് ആണ് മരിച്ചത്. ചിക്കബല്ലാപുര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രദീപ് ഈശ്വറിനോട് 10,642 വോട്ടിനാണ് ആരോഗ്യമന്ത്രിയായിരുന്ന സുധാകര്‍ പരാജയപ്പെട്ടത്

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

അതിനിടെ മൈസൂരുവിലെ ക്യഷ്ണരാജനഗരിയില്‍ ജനതാദള്‍ സ്ഥാനാര്‍ഥി എസ്. ആര്‍ മഹേഷിന്റെ പരാജയത്തില്‍ മനംനൊന്ത് കിണറ്റില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച പ്രവര്‍ത്തകനെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കോണ്‍ഗ്രസിലെ രവിശങ്കറിനോട് 25, 639 വോട്ടുകൾക്കാണ് മഹേഷ്  പരാജയപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts