നഗരത്തിൽ ഇന്ന് ബസ് സർവീസുകൾ കുറഞ്ഞു; അവസരം മുതലാക്കി ഓട്ടോക്കാർ വലഞ്ഞ് പൊതുജനം

ബെംഗളൂരു: വോട്ടെടുപ്പ് ദിനമായ ഇന്ന് ബിഎംടിസി ബസ് സർവീസുകൾ ഭാഗികമായി റദ്ദാക്കിയതോടെ വലഞ്ഞത് യാത്രക്കാര്‍. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ബിഎംടിസിയുടെയും കെഎസ്ആർടിസിയുടെയും 5500 ബസ് സർവീസുകളാണ് മാറ്റിവെച്ചത്. ഇന്നലെ 40 ശതമാനത്തിൽ താഴെ ബസുകൾ മാത്രമാണ് നഗരത്തിൽ സർവീസ് നടത്തിയത്.

ബിഎംടിസിയുടെ മാത്രം 1,200 ബസുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് വിട്ടുനൽകിയത്. ഇതേ തുടർന്ന് ബസ് കിട്ടാനായി മണിക്കൂറുകളോളമാണ് യാത്രക്കാർ കാത്തുനിന്നത്. അതേസമയം അവസരം മുതലാക്കി ഓട്ടോക്കാർ രണ്ടിരട്ടി വരെ അധിക നിരക്ക് ഈടാക്കിയെന്നും വ്യാപക പരാതികളുണ്ട്. കർണാടക ആർടിസി സർവീസുകൾ ഭാഗികമായതോടെ വോട്ട് ചെയ്യാൻ മറ്റു ജില്ലകളിലേക്ക് പോകാനെത്തിയവരും ബുദ്ധിമുട്ടി.

  യാത്രക്കാർക്ക് ആശ്വാസം; മജസ്റ്റിക്കിൽ പുതുക്കിയ പാർക്കിംഗ് സൗകര്യം സജ്ജം: കെമ്പഗൗഡ ബസ് സ്റ്റേഷനിൽ ഇനി 100 ബസുകൾ വരെ പാർക്ക് ചെയ്യാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us