ബെംഗളൂരു: ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 26 കിലോമീറ്റർ റോഡ് ഷോയിൽ ജനങ്ങൾ വലഞ്ഞതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്ന റൂട്ടിനടുത്തുള്ള ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്താൻ പാടുപെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്മനാഭ നഗറിൽ താമസിക്കുന്ന ഡോക്ടറിന് ആശുപത്രിയിലേക്ക് 25 മിനിറ്റ് യാത്രയുണ്ട്. എന്നാൽ ഇന്നലെ അദ്ദേഹത്തിന് ആശുപത്രിയിൽ എത്താൻ എടുത്ത സമയം 2.5 മണിക്കൂർ ആയിരുന്നെന്നും ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ഡയറക്ടർ ഡോ.സി.എൻ.മഞ്ജുനാഥ് പറഞ്ഞു. മറ്റ് നിരവധി ഡോക്ടർമാരും ഇതേ പ്രശ്നം നേരിട്ടതായും പലർക്കും ആശുപത്രിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ കാറുകൾ പാർക്ക് ചെയ്ത് നടക്കേണ്ടി വന്നതാണ് വരാൻ വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല ഡോക്ടർമാരും ഹാജരാകാത്തതിനാൽ ആശുപത്രിയിലെ ആദ്യ മണിക്കൂറുകളിൽ സേവനങ്ങളെ ബാധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലായി. രോഗികളുടെ എണ്ണം താരതമ്യേന കുറവാണെന്ന് ഡോ.മഞ്ജുനാഥ് പറഞ്ഞു. സാധാരണഗതിയിൽ 1200 രോഗികളാണ് ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ എത്താറുള്ളതെങ്കിലും ശനിയാഴ്ച 800 പേർ മാത്രമാണ് സന്ദർശിച്ചത്. റോഡ് ഷോയുടെ അവസാന പോയിന്റായ മല്ലേശ്വരത്ത് സ്ഥിതി ചെയ്യുന്ന കെസി ജനറൽ ആശുപത്രിയിലെ ഏതാനും ഡോക്ടർമാർക്കും റോഡ് തടസ്സങ്ങളും വഴിതിരിച്ചുവിടലും കാരണം പ്രശ്നങ്ങൾ നേരിടേണ്ടി വന്നതിനാൽ ആശുപത്രിയിലെത്താൻ ഇതര വഴികൾ സ്വീകരിക്കേണ്ടിവന്നുവെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.