ക്രിക്കറ്റിലെ ഒരേയൊരു സച്ചിൻ: ഇന്ത്യയുടെ പത്താം നമ്പർ ജേഴ്സിക്കാരന് ഇന്ന് 50 -ാം പിറന്നാൾ

ലോകം മാസ്റ്റർ ബ്ലാസ്റ്റർ പട്ടം ചാർത്തി ആദരിച്ച ഇന്ത്യയുടെ ആ പത്താം നമ്പർ ജേഴ്സിക്കാരന് ഇന്ന് അൻപതാം പിറന്നാൾ. ക്രിക്കറ്റ് എന്നാൽ വെറും ബാറ്റും ബോളുമായിരുന്ന ഒരു ജനതയെ അതിനെ ഇടനെഞ്ചോട് ചേർത്തു വയ്ക്കാൽ പഠിപ്പിച്ചൊരു മനുഷ്യൻ അതായിരുന്നു സച്ചിൻ രമേഷ് ടെണ്ടുൽക്ക

ലോക ക്രിക്കറ്റ് ചരിത്രത്തെ രണ്ടായി തിരിക്കാം, സച്ചിന് മുൻപും സച്ചിന് ശേഷവും . കാരണം അത്രമേൽ ആ അഞ്ചരയടിക്കാരൻ ലോകമെമ്പാടമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറിയിരുന്നു. പത്ത് വർഷം മുൻപ് താൻ അത്രമേൽ പ്രണയിച്ചിരുന്ന മൈതാനം വിട്ടയാൾ ഇറങ്ങിയിട്ടും ഇന്നും ക്രിക്കറ്റ് എന്ന മൂന്നക്ഷരത്തിന് പകരം സച്ചിൻ എന്ന് ഒരു തലമുറയെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അയാൾ എന്തായിരുന്നു എന്ന് പറഞ്ഞ് പഠിപ്പിക്കേണ്ട ആവശ്യം ഇല്ല. റെക്കോർഡുകൾ ഓരോന്നായി സ്വന്തം പേരിലേക്ക് വെട്ടിപിടിച്ച നാണം കുണുങ്ങിയായ ചുരുണ്ട മുടിക്കാരൻ ഇന്ത്യയുടെ ജീവശ്വാസമായി മാറിയത് പെട്ടന്നായിരുന്നു. 1913 ഏപ്രിൽ 24 ന് രമേഷ് ടെണ്ടുൽക്കറിന്റെയും രജനിയുടെയും മകനായി ജനിച്ച സച്ചിൻ, സ്കൂൾ തലം മുതലേ ക്രിക്കറ്റിൽ അസാമാന്യ വൈഭവം പ്രകടിപ്പിച്ചിരുന്നു. 1989 – നവംബർ 15 – ന് പാക്കിസ്ഥാനിലെ കറാച്ചി മൈതാനത്ത് ആദ്യമായി പാഡണിഞ്ഞ സച്ചിൻ പോലും കരുതി കാണില്ല താൻ ബാറ്റുവീശി കയറാൻ പോകുന്നത് ഒരു ജനതയുടെ ഇടനെഞ്ചിലേക്കാണന്ന്. ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പോലും ഒരു പതിനാറു വയസ്സുകാരനെ സങ്കൽപ്പിക്കാൻ കഴിയാതിരുന്ന പാക്കിസ്ഥാൻ ബൗളർമാർ അവനെ പരിഹസിച്ചിരിക്കണം. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ കാലിടറിയ ആ ചുരുണ്ട മുടിക്കാരന് മുന്നിൽ രണ്ടാം ടെസ്റ്റിലെ അർദ്ധ സെഞ്ച്വറി മുതൽ ക്രിക്കറ്റ് ചരിത്രത്തിലെ റെക്കോർഡുകൾ ഓരോന്നായി തല കുനിച്ചതിന് കാലം സാക്ഷി. 2010 ഫെബ്രുവരി 24 ന് നടന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന മത്സരത്തിൽ സച്ചിൻ സ്വന്തമാക്കിയത് ഏകദിന ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ചുറി എന്ന റെക്കോർഡ്. ഏതൊരു കായിക താരവും തന്റെ കരിയർ അവസാനിപ്പിക്കണമെന്ന് ആലോചിച്ച് തുടങ്ങുന്ന ആ മുപ്പത്തി ഏഴാം വയസ്സിലും സച്ചിൻ റെക്കോർഡുകൾ വെട്ടിപിടിക്കുന്ന തിരക്കിലായിരുന്നു. അന്ന് ആ ത്രിവർണ്ണ പതാക പതിച്ച ഹെൽമറ്റും എം ആർഫ് ബാറ്റും ആകാശത്തേക്കുയർത്തി അയാൾ ലോകത്തോട് വിളിച്ച് പറഞ്ഞു. Yes age is just a number. അതേ ദിവസം പ്രഖ്യാപിച്ച ഇന്ത്യൻ റയിൽവേ ബജറ്റ് പോലും രണ്ടാം വാർത്തയായി ചുരുക്കേണ്ടി വന്നു പത്രമാധ്യമങ്ങൾക്ക്. അത്രകണ്ട് ആ മനുഷ്യൻ ഇന്ത്യക്കാരെ സ്വാധീനിച്ചിരുന്നു.

2013 നവംബർ 14 ന് തന്റെ അവസാന ഇന്നിംഗ്‌സിനായി പാഡ് കെട്ടിയ അയാൾക്കായി സ്റ്റേഡിയം ഒന്നാകെ എണീറ്റ് നിന്ന് ആരവം മുഴക്കി.

 

ഹോൾഡ്

 

ആരാണ് സച്ചിൻ എന്ന ചോദ്യത്തിന് ഒരു മറുപടിയെ ഉള്ളൂ. ഒരു ക്രിക്കറ്റ് ബാറ്റുകൊണ്ട് ഇന്ത്യൻ ജനതയുടെ സമയത്തെ വരെ നിയന്ത്രിക്കാൻ കഴിയുമായിരുന്ന ഒരു സാധാരണ മനുഷ്യൻ. ഇനിയും ലോക ക്രിക്കറ്റിൽ റെക്കോർഡുകൾ ദേദിക്കാൻ കഴിവുള്ള ഒരുപാട് മികച്ച ബാറ്റ്സ്മാൻമാർ പിറന്നേക്കാം പക്ഷേ സച്ചിൻ എന്ന മൂന്നക്ഷരത്തിന് ക്രിക്കറ്റിൽ പകരം വയ്ക്കാൻ ഒരു നാമം അത് എപ്പോഴും അസാധ്യം മാത്രമായി തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us