സാംസങ് ഗാലക്‌സി എസ്7എഡ്ജ് ഫോണ്‍ പൊട്ടിത്തെറിച്ചു; 52 കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

 

ബെംഗളൂരു: സാംസങ് ഗാലക്‌സി എസ്7എഡ്ജ് ഫോണ്‍ പൊട്ടിത്തെറിച്ചു; 52 കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജീവന്‍ഭീമാനഗറില്‍ താമസിക്കുന്ന സീമ അഗര്‍വാളാണ് രക്ഷപ്പെട്ടത്.

ഫോണ്‍ ഉപയോഗിച്ച് വീട്ടില്‍ നിന്നും പുറത്തിറങ്ങി 15 സെക്കന്‍ഡിനു ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വര്‍ഷം മുമ്പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്.

വീടിനു സമീപത്തുള്ള സാംസങ് സര്‍വ്വീസ് സെന്ററിനെ സമീപിച്ച് കാര്യം പറഞ്ഞെങ്കിലും അവര്‍ കയ്യൊഴിയുകയായിരുന്നുവെന്നും കമ്പനി അധികൃതരുമായി ബന്ധപ്പെടാന്‍ അവനുവദിച്ചില്ലെന്നും സീമ അഗര്‍വാള്‍ പറഞ്ഞു.

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

പിന്നീട് കമ്പനി അധികൃതര്‍ക്ക് പരാതി നല്‍കി. പരിശോധനയ്ക്കു ശേഷം പൊട്ടിത്തെറിച്ചത് ഫോണിന്റെ തകരാറുകൊണ്ടല്ലെന്നും മറ്റെന്തെങ്കിലും വസ്തുവില്‍ നിന്നേറ്റ അമിത ചൂടാവാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നുമാണെന്നാണ് കമ്പനി അറിയിച്ചത്.

കമ്പനി പൂര്‍ണ്ണമായി കയ്യൊഴിഞ്ഞ സ്ഥിതിയ്ക്ക് ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കാനാണ് തീരുമാനമെന്നും സീമ അഗര്‍വാള്‍ പറഞ്ഞു. വാങ്ങിയതു മുതല്‍ ഫോണിന്റെ ഒറിജിനല്‍ ചാര്‍ജ്ജര്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്നും സീമ അഗര്‍വാള്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
[masterslider id="10"]

Related posts