ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ജയന്റ്സ്-പഞ്ചാബ് കിംഗ്സ് പോരാട്ടം. വൈകിട്ട് 7.30ന് മൊഹാലിയിലാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്തണം ഇരുടീമുകള്‍ക്കും. കൊല്‍ക്കത്തക്കെതിരെ അവസാന ഓവറില്‍ കൈവിട്ട ജയത്തിന്റെ ക്ഷീണം മാറ്റാനുണ്ട് ഗുജറാത്തിന്. ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ ടീമിന് ആത്മവിശ്വാസമേറും. ശുഭ്മാന്‍ ഗില്‍, സായ് സുദര്ശന്, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവര്‍ ബാറ്റിംഗില്‍ മികവാവര്ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം.
ഹര്‍ദികിന്റെയും റാഷിദ് ഖാന്റെയും ഓള് റൗണ്ട് മികവു കൂടിയാവുമ്പോള്‍ കാര്യങ്ങള്‍ എളുപ്പം. എന്നാല്‍ ബൗളിങില്‍ ഷമിയിലാണ് ടീമിന്റെ പ്രതീക്ഷ. അവസാന മത്സരത്തില്‍ ബൗളിങിലെ പിഴവുകളാണ് 200നു മുകളില്‍ സ്കോര്‍ ചെയ്തിട്ടും ടീം പരാജയപ്പെട്ടതിന് പ്രധാന കാരണം.
മൊഹാലിയില്‍ ഇറങ്ങുമ്പോള്‍ റിങ്കു സിംഗിന്റെ അഞ്ച് സിക്സര്‍ ഫിനിഷിംഗിന്റെ ഞെട്ടലില്‍ നിന്ന് തിരിച്ചുവരേണ്ടിവരും ഗുജറാത്തിന്. അതേസമയം പഞ്ചാബും സണ്‍റൈസേഴ്സ് ഹൈദരാബാദിനോടേറ്റ പരാജയം മറികടക്കുകയാണ് ലക്ഷ്യമിടുന്നത്. ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്സ്റ്റണ് തിരിച്ചെത്തുന്നത് ടീമിന്റെ കരുത്ത് കൂട്ടും. ധവാന്റെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ധവാനെ ബാറ്റിംഗില്‍ ഏറെ ആശ്രയിക്കുന്നത് ടീമിന് വെല്ലുവിളിയായേക്കാം.
അവസാന മത്സരത്തില്‍ പഞ്ചാബ് ഇന്നിംഗ്സ് 143ല്‍ ഫിനിഷ് ചെയ്തപ്പോള്‍ 99 റണ്‍സും അടിച്ചെടുത്തത് ധവാനായിരുന്നു. അര്‍ഷദീപ് സിംഗും സാം കറനും മികവാവര്‍ത്തിച്ചാല്‍ ടീമിന് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഗീസോ റബാഡ, നദാന് എല്ലിസ് എന്നിവരില്‍ ഒരാളെ ഇംപാക്ട് പ്ലെയറായി കളത്തിലിറക്കാനാണ് സാധ്യത.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.