താമരശ്ശേരി ചുരത്തിൽ ഈ മാസം അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം.

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഈമാസം അഞ്ച് മുതല്‍ ഗതാഗത നിയന്ത്രണം. ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

പൊതു അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വൈകുന്നേരം മൂന്നുമണി മുതല്‍ രാത്രി ഒന്‍പത് മണിവരെ ഭാരം കൂടിയ ട്രക്കുകള്‍, ലോറികള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, ഓവര്‍ ഡൈമെന്‍ഷനല്‍ ട്രക്ക് എന്നിവയ്ക്ക് ചുരത്തിലൂടെ പ്രവേശനം അനുവദിക്കില്ല.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

ഉത്സവാഘോഷങ്ങള്‍, സ്‌കൂള്‍ അവധിക്കാലം തുടങ്ങി പൊതു അവധികള്‍ മുന്നില്‍ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്‌കരമാകുന്നത് തടയാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts