ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്തവരുണ്ടെങ്കില്‍ അവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 2023 മാർച്ച് 31 – നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാൻ ഏപ്രിൽ മുതൽ നിഷ്ക്രിയമായി പ്രഖ്യാപിക്കും. മാത്രമല്ല, നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 1000 രൂപ ഫീസ് നൽകേണ്ടിവരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍-പാന്‍കാര്‍ഡ് ലിങ്കിങ് അത്യാവശ്യമാണ്. നിങ്ങൾ ഇതുവരെ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിർബന്ധമായും 2023 മാർച്ച് 31 നകം പൂർത്തിയാക്കേണ്ടതുണ്ട്. സമയ ബന്ധിതമായി കാര്യങ്ങൾ ചെയ്തുതീർക്കാത്ത പക്ഷം ഏപ്രിൽ മുതൽ കർശന നടപടികൾ നേരിടേണ്ടി വരുമെനാണ് സിബിഡിടിയുടെ മുന്നറിപ്പ്.
പാൻ – ആധാർ രേഖകൾ 31 നകം ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ, പാൻ കാർഡ് അസാധുവായി പ്രഖ്യാപിക്കും. മാത്രമല്ല അസാധുവായ കാർഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാർഡ് കഷ്ണം മാത്രമായിരിക്കും.
മെസ്സേജ് അയച്ച് പാൻ-ആധാർ ലിങ്ക് ചെയ്യുന്ന വിധം
ആധാർ നമ്പർ പാൻ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയയ്ക്കണം.
മെസ്സേജ് അയയ്ക്കുന്നതിനുള്ള ഫോർമാറ്റ് ഇപ്രകാരമാണ്. UIDPAN <12 അക്ക ആധാർ കാർഡ്> <10 അക്ക പാൻ> എന്നിങ്ങനെ ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക.
ഉദാഹരണത്തിന്, നിങ്ങളുടെ ആധാർ നമ്പർ 123456789101 ഉം പാൻ കാർഡ് നമ്പർ XYZCB0007T ഉം ആണെങ്കിൽ, UIDPAN 123456789101XYZCB0007T എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയയ്ക്കുക.
പാൻ-ആധാർ ലിങ്ക് ചെയ്തോയെന്ന് പരിശോധിക്കാം
ആദ്യം ആദായനികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in എന്ന ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിക്കുക
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.