ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) പാലിന്റെ ആവശ്യം വർധിക്കുന്നുണ്ടെങ്കിലും വിതരണത്തിൽ ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. വേനൽ ആരംഭിക്കുന്നതിനാൽ പാലിന്റെ ആവശ്യം സംസ്ഥാനത്തുടനീളം 15-20 ശതമാനവും ബെംഗളൂരുവിൽ 17 ശതമാനവും വർദ്ധിച്ചതായി കെഎംഎഫ് അധികൃതർ പറഞ്ഞു. എന്നാൽ കർഷകർ വിളവെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വിതരണം കുറവാണ്. കർഷകരിൽ നിന്ന് തുടർച്ചയായ വിതരണം ഉറപ്പാക്കാൻ കെഎംഎഫ് ഇപ്പോൾ പ്രോത്സാഹനങ്ങളും പദ്ധതികളും പരീക്ഷിക്കുന്നുണ്ടെന്നും കർണാടക മിൽക്ക് ഫെഡറേഷൻ അറിയിച്ചു.
ആളുകൾ പാൽ ഉൽപന്നങ്ങളേക്കാൾ കൂടുതൽ പാൽ ആവശ്യപ്പെടുന്നു, അതേസമയം സ്വകാര്യ വിതരണക്കാർക്ക് ഇത് തിരിച്ചും ആണ് ആവശ്യപ്പെടുന്നത്. സ്വകാര്യ കമ്പനികൾ പാൽ വിതരണം കുറയ്ക്കുകയും സീസൺ അടിസ്ഥാനമാക്കിയുള്ള പാൽ ഉൽപന്നങ്ങൾ വിൽക്കുന്നതിലേക്ക് മാറുകയും ചെയ്തു. ഇതോടെ, അവരുടെ ഉപഭോക്താക്കളും നന്ദിനി പാലിലേക്ക് മാറിയാതായി അധികൃതർ പറഞ്ഞു.
ഡിമാൻഡിൽ 4 ശതമാനം വർധനവുണ്ടായിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പാക്കറ്റുകളിൽ പാലിന്റെ അളവ് കുറച്ചതായും അച്ചടിച്ച ഒരു ലിറ്ററിന് പകരം 900 മില്ലി മാത്രമാണ് പാക്കറ്റുകളിൽ നിരക്കുന്നതെന്നും ഉപഭോക്താക്കൾ പരാതിപ്പെട്ടു. എന്നാൽ പാക്കറ്റിൽ പറഞ്ഞിരിക്കുന്നതെന്തോ അത് വിതരണം ചെയ്യും. ഉയർന്ന കൊഴുപ്പ് അടങ്ങിയ ഫുൾ ക്രീം പാലിന്റെ കാര്യത്തിൽ മാത്രമാണ് ഞങ്ങൾ അളവ് കുറച്ചത് എന്നും കെഎംഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു,.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.