ബെംഗളൂരു: ദൊഡ്ഡബെല്ലാപുരയിൽ ശിവരാത്രി ആഘോഷ ഭാഗമായി സംഘടിപ്പിച്ച കായിക മത്സരത്തിനിടെ പാർക്കിംഗിനെ ചൊല്ലിയുണ്ടായ സംഘർഷം അവസാനിച്ചത് 2 പേരുടെ മരണത്തിൽ. എഞ്ചിനീയറിങ് ബിരുദധാരിയായ ഭാരത് കുമാർ, പ്രീ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി പ്രതീക് എന്നിവരാണ് നാലംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാർ പാർക്ക് ചെയ്യാൻ എത്തിയ നാലംഗ സംഘത്തെ സംഘാടകരും കളിക്കാരും ചേർന്ന് തടഞ്ഞതാണ് തർക്കത്തിനു കാരണമായത്. വാക്കു തർക്കം അക്രമത്തിലേക്ക് എത്തുകയായിരുന്നു. പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Read MoreMonth: February 2023
കർണാടക ആർടിസി ബസുകൾക്ക് ബജറ്റിൽ 500 കോടി
ബെംഗളൂരു: കർണാടക ആർടിസി യ്ക്ക് പുതിയതായി 1200 ബസുകൾ വാങ്ങാൻ പൈസ അനുവദിച്ച് കർണാടക സർക്കാർ. ബജറ്റിൽ 500 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വർഷം 3526 പുതിയ ബസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. മൂന്ന് കോർപ്പറേഷനുകൾക്കും കൂടിയാണ് 500 കോടി ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.
Read Moreഎഴുത്തുകാരി സിതാരയുടെ ഭർത്താവ് അന്തരിച്ചു
ദുബായ്: പ്രശസ്ത എഴുത്തുകാരി എസ് സിതാരയുടെ ഭർത്താവ് ഒ വി അബ്ദുൾ ഫഹിം(48) അന്തരിച്ചു. ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം കണ്ണൂർ തലശ്ശേരി സ്വദേശിയാണ് അബ്ദുൾ ഫാഫിം. ഭാര്യ സിതാര ദുബായിൽ ഉള്ളപ്പോഴാണ് ഇദ്ദേഹത്തിൻറെ മരണം സംഭവിച്ചത്. പിതാവ്: ബാറയിൽ അബൂട്ടി, മാതാവ്: ഒ വി സാബിറ. മക്കൾ: ഗസൽ, ഐദിൻ. സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ദുബായ് സിലിക്കൺ ഒയാസിസിലെ ഫഖീഹ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreനടൻ നന്ദമൂരി താരകരത്ന അന്തരിച്ചു
ബെംഗളൂരു: തെലുങ്ക് നടൻ നന്ദമൂരി താരകരത്ന അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23 ദിവസമായി ബെംഗളൂരുവിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നാല്പതുകാരനായ നന്ദമൂരി താരകരത്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നാരാ ലോകേഷ് നയിക്കുന്ന യുവഗളം പദയാത്രയ്ക്കിടെ ചിറ്റൂർ ജില്ലയിലെ കുപ്പം എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. എൻ.ടി.ആറിന്റെ ചെറുമകനാണ്. തെലുങ്ക് സൂപ്പർസ്റ്റാർ ബാലകൃഷ്ണയുടെ സഹോദരപുത്രൻ കൂടിയാണ് താരക രത്‌ന.
Read Moreജെപി നദ്ദ 3 ദിവസത്തെ സന്ദർശനത്തിനായി കർണാടകയിലേക്ക്
ബെംഗളൂരു: ത്രിദിന സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ കര്‍ണാടകയിലെത്തും. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ചേരുന്ന ഉന്നതതലയോഗത്തിലും നദ്ദ പങ്കെടുക്കും. ഫെബ്രുവരി 19-മുതല്‍ 21 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ വിവിധ പൊതുപരിപാടികളിലും അദ്ദേഹം പങ്കുചേരും. ഉടുപ്പിയിലും ബെല്ലൂരിലും നടക്കുന്ന പൊതുപരിപാടികളിലും ചിക്കബെംഗളൂരുവില്‍ നടക്കുന്ന ബൈക്ക് റാലിയിലും നദ്ദ പങ്കെടുക്കും. ആദിശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളില്‍ ആദ്യത്തേമഠമായ ശൃംഗേരിയിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ഹാസനില്‍ നടക്കുന്ന തൊഴിലാളി സമ്മേളനത്തിലും നദ്ദ പങ്കെടുക്കും .
Read More17 കാരിക്കു നേരെ ആസിഡ് ആക്രമണം, പെൺകുട്ടി ഗുരുതരാവസ്ഥയിൽ
ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ആസിഡ് ആക്രമണം. പ്രേമാഭ്യര്‍ഥന നിരസിച്ചതിന് 17കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. സംഭവത്തില്‍ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രാമനഗര്‍ ജില്ലയില്‍ കനകപുര നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഗ്യാരേജിലെ ജീവനക്കാരനായ സുമന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കോളജ് വിദ്യാര്‍ഥിനിയുടെ മുഖത്താണ് യുവാവ് ആസിഡ് ഒഴിച്ചത്. മുഖത്തും കണ്ണിലും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേമാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുചക്രവാഹനത്തില്‍ എത്തിയാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് സുമന്ത് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.…
Read Moreഐസിയുവിൽ നിന്നും അപ്പ അന്വേഷിച്ചത് നിമിഷ പ്രിയയുടെ കാര്യം : മരിയ ഉമ്മൻ
ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വരുന്നതിന്റെ ആശ്വസത്തിലാണ് പ്രവര്‍ത്തകരും നാട്ടുകാരും. ആരോഗ്യസ്ഥിതിയില്‍ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ നിന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഡിസ്‌ചാര്‍ജ് ആയിരുന്നു. എന്നാല്‍ രണ്ടാഴ്‌ചക്ക് ശേഷം ചികിത്സ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ബെംഗളൂരുവില്‍ തന്നെ തുടരുകയാണെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചിരുന്നു. അതിനിടെയാണ് ഉമ്മന്‍ചാണ്ടി ഐസിയുവില്‍ കഴിയുന്നതിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ച് മകള്‍ മരിയ ഉമ്മന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നത്. ഐസിയുവില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. എന്നാലും കേന്ദ്രമന്ത്രി വി.മുരളീധരന്‍ കാണാന്‍ എത്തിയപ്പോള്‍…
Read Moreഉത്തിഷ്ഠ ഉത്സവ് 2023′ ഫെബ്രുവരി 25 ന്
ബെംഗളൂരു: ഭാരതത്തിന്റെ പാരമ്പര്യത്തിനും സാംസ്കാരിക പരിപാടികൾക്കും കലാപരിപാടികൾക്കും പിന്തുണ നൽകാനുള്ള നിരന്തര പ്രയത്നത്തിന് അനുസൃതമായി, 2023 ഫെബ്രുവരി 25-ന് വൈകുന്നേരം അഞ്ച് മണിമുതൽ ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ ന്യൂ ഹൊറൈസൺ പബ്ലിക് സ്‌കൂളിൽ ‘ഉത്തിഷ്ഠ ഉത്സവ് 2023’ എന്ന സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി കർണാടകയിലെ നാടോടിനൃത്തങ്ങളും പ്രശസ്ത സിനിമ നൃത്ത താരങ്ങളായ വിനീതും ലക്ഷ്മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന ജ്ഞാനപ്പാന യും അരങ്ങിൽ എത്തുന്നു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരിക്കുന്നു , കൂടുതൽ വിവരങ്ങളക്ക് www.uthishta.org അല്ലെങ്കിൽ 99726 56969 പതിനാറാം നൂറ്റാണ്ടിലെ…
Read Moreആനയെ രക്ഷിച്ച ടൈഗർ റിസർവിലെ ജീവനക്കാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വൈദ്യുതാഘാതമേറ്റ ആനയുടെ ജീവന്‍ രക്ഷിച്ചു. ജീവനക്കാരുടെ ഈ പ്രവൃത്തി സോഷ്യല്‍മീഡിയയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രശംസ പിടിച്ചു പറ്റി. ഇത് കണ്ടതില്‍ സന്തോഷമുണ്ട്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലെ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. നമ്മുടെ ജനങ്ങള്‍ക്കിടയിലെ അത്തരം അനുകമ്പ അഭിനന്ദനാര്‍ഹമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ട്വിറ്ററില്‍ പങ്കുവച്ച രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോകളോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എഴുതി. ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്നാണ് ആനയ്ക്ക് ജീവന്‍ തിരിച്ച് കിട്ടിയത്. വൈദ്യുതാഘാതമേറ്റതോടെയാണ് ആന അബോധാവസ്ഥയിലാകുന്നത്. വീഡിയോയില്‍ ഒരു പിടിയാന…
Read Moreഅധ്യാപിക ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: ജാതി വിളിച്ച് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. ദിണ്ടിഗല്‍ ചിന്നലപ്പട്ടിയിലെ എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികളാണ് ശുചിമുറിയില്‍ ഫിനോയില്‍ കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചിന്നലപ്പട്ടി പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അധ്യാപകര്‍ ശകാരിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തിരുന്നുവെന്ന് കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. അധ്യാപികയ്‌ക്കെതിരെ എസ്‌സിഎസ്‌ടി നിമയപ്രകാരം…
Read More