15 ദിവസത്തിനുള്ളിൽ ‘ഫിക്സ് മൈ സ്ട്രീറ്റ്’ ആപ്പിൽ ലഭിച്ചത് 2.5,000 ത്തോളം പരാതികൾ

ബെംഗളൂരു: നഗരത്തിലുടനീളമുള്ള കുഴികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൊതുജനങ്ങൾക്കായി ആരംഭിച്ച ‘ഫിക്സ് മൈ സ്ട്രീറ്റ്’ ആപ്പിന് 15 ദിവസത്തിനുള്ളിൽ 2,500 ഓളം പരാതികൾ ലഭിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 2,500 പരാതികളിൽ 1,500 എണ്ണം പരിഹരിച്ചതായി ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ഉദ്യോഗസ്ഥർ പറഞ്ഞു.

മൊത്തത്തിൽ, 2022 മെയ് മുതൽ, ആപ്ലിക്കേഷനിൽ മൊത്തം 40,000 കുഴികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആപ്പിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറയുമ്പോൾ, കുറച്ച് സാങ്കേതിക തകരാറുകളുണ്ടെന്ന് ആപ്പിൽ പരാതികൾ റിപ്പോർട്ട് ചെയ്യുന്ന പൗരന്മാർ പറഞ്ഞു.

  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ഒരു പൗരൻ ആപ്പിൽ കുഴികളെ പറ്റി റിപ്പോർട്ട് ചെയ്ത ശേഷം അതിനുള്ള എന്തെങ്കിലും നടപടിയുണ്ടായോ, പ്രശ്നം പരിഹരിച്ചോ എന്ന് പിന്നീട് പരിശോധിക്കാൻ കഴിഞ്ഞില്ലന്നും പരാതിപ്പെട്ടു. കൂടാതെ ആപ്പ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ഉപയോക്താക്കൾക്ക് അവരുടെ പരാതിയുടെ അവസ്ഥയെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷം ആപ്പിൽ കുറഞ്ഞത് 10 കുഴികളെങ്കിലും റിപ്പോർട്ട് ചെയ്ത ആഷിഷ് കെ പറഞ്ഞു.

  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

ഇത്തരം തകരാറുകൾ പരിശോധിച്ച് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts