ബെംഗളൂരു: തെക്കുകിഴക്കൻ ബെംഗളൂരുവിലെ ദൊഡ്ഡനാഗമംഗലയിൽ പുതുവത്സര ആഘോഷത്തിനിടെ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ 26 കാരനായ ചിത്രകാരനെ സഹപ്രവർത്തകർ മർദിച്ചു കൊന്നു. കൃഷ്ണഗിരിയിലെ കാർത്തിക്, ഉത്തരഹള്ളിയിലെ രവി, ഉത്തർപ്രദേശിലെ രജനിഷ് എന്നിവർ ബാലാജി ലേഔട്ടിൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ പെയിന്റ് ചെയ്യുകയായിരുന്നു.
ഇതിനിടയിൽ രവി കാർത്തിക്കിന്റെ ഇയർഫോൺ കടം വാങ്ങി രജനിഷിന് കൊടുത്തു. ഇതേച്ചൊല്ലി ഇവർ തമ്മിൽ പിന്നീട് തർക്കമുണ്ടായി. രവിയും രജനിഷും ഒരു ഫോട്ടോ ഫ്രെയിം എടുത്ത് കാർത്തിക്കിനെ അടിച്ചു. പിന്നീട് കാര്യങ്ങൾ ശാന്തമാവുകയും എല്ലാവരും ഉറങ്ങാൻ പോവുകയും ചെയ്തു.
ഞായറാഴ്ച രാവിലെ കരാറുകാരൻ മോഹനെ കണ്ട രവി കാർത്തിക് തന്നെ മർദിച്ചതായി പറഞ്ഞു. എന്നാൽ താനും രജനിഷും ചേർന്ന് കാർത്തിക്കിനെ മർദിച്ച കാര്യം കരാറുകാരനോട് പറഞ്ഞില്ല. മോഹൻ അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു.
ഹോസ്പിറ്റലിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, മോഹൻ, കാർത്തിക്കിനെ പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്നാണ് കാർത്തിക് മരണപെട്ടതായി മനസിലായത്. മോഹൻ പോലീസിൽ പരാതി നൽകി. കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് രവിയെയും രജനിഷിനെയും തിങ്കളാഴ്ച വൈകീട്ട് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഫോട്ടോ ഫ്രെയിമിന്റെ ഗ്ലാസ് കഷ്ണങ്ങളിൽ നിന്നാണ് കാർത്തിക്കിന് പരിക്കേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.