ബെംഗളൂരുവിൽ നാല് പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ

ബെംഗളൂരു: നഗരത്തിൽ നാല് പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഡിസംബർ ആദ്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ച ഈ പോലീസ് സ്റ്റേഷനുകൾ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ മികച്ച ട്രാഫിക് മാനേജ്മെന്റ് നൽകുന്നതയാണ് ലക്ഷ്യമിടുന്നത്. പുതിയ ട്രാഫിക് പോളിസി ഇ സ്റ്റേഷനുകൾ വരുന്നതോടെ വലിയ ട്രാഫിക് പോലീസ് സ്റ്റേഷനുകളിലെ ജോലിഭാരം കുറയ്ക്കാനും സഹായിക്കും. ഇതോടെ ബെംഗളൂരുവിൽ ഉണ്ടായിരുന്ന 44 ട്രാഫിക് പോലീസ് സ്റ്റേഷനുകളിൽ നിന്നും 48 ആയി ഉയരും.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

തിങ്കളാഴ്ചത്തെ വിജ്ഞാപനത്തിൽ, തലഘട്ടപുര, ബെല്ലന്തൂർ, ഹെന്നൂർ, മഹാദേവപുര എന്നിവിടങ്ങളിലെ പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങൾ വ്യക്തമാക്കി. ഇതുവരെ കുമാരസ്വാമി ലേഔട്ട് ട്രാഫിക് പോലീസ് സ്റ്റേഷന്റെ ഭാഗമായിരുന്ന 34 ലോക്കലുകളുടെ അധികാരപരിധി തലഘട്ടപുര ട്രാഫിക് പോലീസ് സ്റ്റേഷനാണ്. മുമ്പ് എച്ച്എസ്ആർ ലേഔട്ട് ട്രാഫിക് പോലീസ് സ്റ്റേഷന്റെ കീഴിലായിരുന്ന 22 ലോക്കലുകളിലേക്ക് ബെല്ലന്തൂർ ട്രാഫിക് പോലീസ് സ്റ്റേഷന്റെ പരിധി വ്യാപിക്കും. ഹെന്നൂർ ട്രാഫിക് പോലീസ് സ്റ്റേഷന് 45 ലോക്കലുകളുടെ അധികാരപരിധി ഉണ്ടായിരിക്കും അതിൽ 21 എണ്ണം ബാനസവാടി, 14 എണ്ണം ചിക്കജാല, 10 ദേവനഹള്ളി എന്നിങ്ങനെയാണ്.

  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം

മഹാദേവപുര ട്രാഫിക് പോലീസ് സ്റ്റേഷന്റെ കാര്യത്തിൽ, മുമ്പ് കെആർ പുരം ട്രാഫിക് പോലീസ് സ്റ്റേഷന്റെ ഭാഗമായിരുന്ന 34 ലോക്കേഷനുകൾ ഇനി ഇതിലേക്ക് ചേർക്കും. ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾക്ക് 135 ലോക്കലുകളിൽ അധികാരപരിധി ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts