23കാരിയായ ലിവ് ഇൻ പാർട്ണറെ കൊലപ്പെടുത്തിയ നേപ്പാളി അറസ്റ്റിൽ

death murder

ബെംഗളൂരു:  ടിസി പാല്യയിൽ 23 കാരിയായ യുവതിയെ ലൈവ് ഇൻ പങ്കാളി കൊലപ്പെടുത്തി. കൊല്ലപ്പെട്ട കൃഷ്ണകുമാരി അമ്മായിയും പ്രതി നേപ്പാൾ സ്വദേശികളായ സന്തോഷ് ധാമിയും ഒരുവർഷമായി ബെംഗളൂരുവിൽ ഒരുമിച്ചാണ് താമസിച്ചിരുന്നത്. പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ബെംഗളൂരു ഈസ്റ്റ്) ഭീമശങ്കർ എസ് ഗുലേദ് പറയുന്നതനുസരിച്ച്, തർക്കത്തിനിടെ സന്തോഷ് കഴുത്ത് ഞെരിച്ച് പെൺകുട്ടിയുടെ തല ചുമരിൽ ഇടിച്ചുമാണ് കൊലപ്പെടുത്തിയത്.

കൃഷ്ണകുമാരി അമ്മായിയെ (23) ചൊവ്വാഴ്ച രാത്രി ടി സി പാളയയിലെ വസതിയിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ സന്തോഷ് ധാമിയെ (26) പോലീസ് അറസ്റ്റ് ചെയ്തു .

  മഴയല്ല, വെയിലല്ല, ഇതെന്താ ഭൂകമ്പമോ? പാവം ബെംഗളൂരുവിനെ ഞെട്ടിച്ച 'കിളിപോയ' അലാറം."

കൃഷ്ണകുമാരിയുടെ സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാമമൂർത്തി നഗർ പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് ബുധനാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തത്. സന്തോഷ് തന്നെ ശാരീരികമായി ഉപദ്രവിക്കുമെന്ന് കൃഷ്ണകുമാരി പലതവണ പറഞ്ഞതായി പരാതിയിൽ പറയുന്നു.സുഹൃത്ത് കൃഷ്ണകുമാരിയുടെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടി അബോധാവസ്ഥയിൽ കിടക്കയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ വിധിയെഴുതി എന്നും പരാതിയിൽ പറയുന്നു.

  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം

ചൊവ്വാഴ്ച ദമ്പതികളുടെ തർക്കത്തിനിടെ കൃഷ്ണകുമാരിയിൽ നിന്ന് തനിക്ക് ഒരു വീഡിയോ കോൾ ലഭിച്ചിരുന്നുവെന്നും അതിൽ സന്തോഷ് തന്നെ ശാരീരികമായി ആക്രമിക്കുന്നത് വ്യക്തമായി കണ്ടതായും പരാതിക്കാരി പറഞ്ഞു. കൃഷ്ണകുമാരിയെ സന്തോഷ് സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
[masterslider id="10"]

Related posts

Click Here to Follow Us