ബെംഗളൂരു: സർക്കാർ സ്‌കൂളിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളോട് സ്‌കൂളിന്റെ വികസനത്തിന് എല്ലാ മാസവും 100 രൂപ വീതം നൽകണമെന്ന വിവാദ ഉത്തരവ് കർണാടക സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് ശനിയാഴ്ച പിൻവലിച്ചു. സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ അതത് സ്‌കൂൾ ഡെവലപ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റികൾക്ക് (എസ്‌ഡിഎംസി) സംഭാവന നൽകാൻ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ “സ്‌കീം” പ്രഖ്യാപിച്ചു കൊണ്ട് വകുപ്പ് ബുധനാഴ്ച സർക്കുലർ പുറത്തിറക്കിയിരുന്നു.
ഈ തീരുമാനം പൊതുജനങ്ങളിൽ നിന്ന് മാത്രമല്ല, വിദ്യാഭ്യാസ വിചക്ഷണർ, എൻജിഒകൾ, വിദ്യാർത്ഥി സംഘടനകൾ, രാഷ്ട്രീയക്കാർ എന്നിവരിൽ നിന്നും പ്രതിഷേധമുയർത്തിയിരുന്നു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങൾക്ക് മേൽ സർക്കാർ സമ്മർദ്ദം ചെലുത്തുകയാണ് ഉത്തരവിലൂടെയെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. സംഭാവന സ്വമേധയാ ഉള്ളതാണെങ്കിലും, ഒരു രക്ഷിതാവ് സംഭാവന നൽകാത്തത് ഒടുവിൽ വിദ്യാർത്ഥികൾക്കിടയിൽ വിവേചനത്തിലേക്ക് നയിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.