വൈറ്റ്ഫീൽഡ് മെട്രോ ട്രയൽ റൺ തുടങ്ങി;

ബെംഗളൂരു: ഏറെ നാളായി മുടങ്ങിക്കിടന്ന വൈറ്റ്ഫീൽഡ് മെട്രോ ഒടുവിൽ ട്രാക്കിലായി. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ( ബിഎംആർസിഎൽ ) വൈറ്റ്ഫീൽഡിനും ഐടിപിഎല്ലിനും ഇടയിൽ ഏറെ കാത്തിരുന്ന ട്രയൽ റൺ വെള്ളിയാഴ്ച ആരംഭിച്ചു. ട്രെയിനുകൾ ഓടുമ്പോൾ ഘടനാപരമായ തടസ്സങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ, ട്രാക്കിന്റെ മധ്യഭാഗവും അടുത്തുള്ള ഘടനയും തമ്മിലുള്ള ദൂരം – അളവുകളുടെ ഷെഡ്യൂൾ പരിശോധിക്കാൻ ബിഎംആർസിഎൽ ആറ്-കാർ ട്രെയിനുക ഓടിച്ചു. എല്ലാ ദിവസവും റൂട്ടിൽ ട്രെയിനുകൾ ഓടിച്ച് സിഗ്നലിംഗ് സംവിധാനം ബിഎംആർസിഎൽ പരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുണ്ട്.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

15 കിലോമീറ്റർ-ബൈപ്പനഹള്ളി-വൈറ്റ്ഫീൽഡ് ഭാഗം മുഴുവൻ 2020-ഓടെ തയ്യാറാകേണ്ടതായിരുന്നുവെങ്കിലും, വിവിധ കാരണങ്ങളാൽ ഇതിന് ഒന്നിലധികം സമയപരിധി നഷ്‌ടമായി. പിന്നീട്, ആദ്യം വൈറ്റ്ഫീൽഡ്-കെആർ പുരം 2022 ഡിസംബറിലും ശേഷിക്കുന്ന കെആർ പുരം-ബൈപ്പനഹള്ളി പാത 2023 മാർച്ചിലും പ്രവർത്തനക്ഷമമാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. എന്നിരുന്നാലും, 2023 ഫെബ്രുവരിയിൽ കമ്മീഷണർ ഓഫ് മെട്രോ റെയിൽ സേഫ്റ്റി (സി‌എം‌ആർ‌എസ്) പരിശോധനയ്ക്ക് ശേഷം വൈറ്റ്‌ഫീൽഡ്-ഗരുഡാചാർപല്യ സെക്ഷൻ ആദ്യം പ്രവർത്തനക്ഷമമാകും.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

വൈറ്റ്ഫീൽഡ്, ചന്നസാന്ദ്ര, കടുഗോഡി, പട്ടണ്ടൂർ അഗ്രഹാര, സദാരമംഗല, നല്ലൂർഹള്ളി , കുണ്ടലഹള്ളി, സീതാറാംപല്യ , ഹൂഡി ജംഗ്ഷൻ, ഗുരുദാചാർപാല്യ, സരസ്വതി നഗർ , ( മഹാദ്ചാർപാല്യ , സരസ്വതി നഗർ ) എന്നിവയാണ് വൈറ്റ്ഫീൽഡ്-കെആർ പുരം മെട്രോ സെക്ഷനിലെ സ്റ്റേഷനുകൾ .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts