പുതിയ തർക്കത്തിന് തുടക്കം കുറിച്ച് കർണാടക ബസ് ടിക്കറ്റിലെ ചിഹ്നം

ബെംഗളൂരു: നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻ ഡബ്ല്യു കെ ആർ ടി സി) നൽകിയ ടിക്കറ്റിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എംഎസ്ആർടിസി) എംബ്ലം ശ്രദ്ധയിൽപ്പെട്ടതോടെ ഗഡഗിലെ ബസ് യാത്രക്കാർ ഞെട്ടി.
ഗഡാഗിൽ നിന്ന് ദാമ്പൽ, ഡോണി, അത്തിക്കട്ടി, മുണ്ടർഗി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന നിരവധി യാത്രക്കാർ ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു, എംഎസ്ആർടിസി ചിഹ്നത്തോടുള്ള എൻ ഡബ്ലിയൂ കെ ർ ടി സി-യുടെ “സ്നേഹം” എന്ന തുടങ്ങിയ തലകെട്ടുകളോടെയാണ് സ,ഊഹമാധ്യമങ്ങളിൽ എപ്പോൾ ടിക്കറ്റ് വൈറൽ ആകുന്നത്.

ഡോണിക്കും ഗദഗിനും ഇടയിൽ ഓടുന്ന ബസിലെ ഒരു യാത്രക്കാരനാണ് ഇത് ആദ്യം കണ്ടത്. ചിഹ്നത്തിൽ ‘ജയ് മഹാരാഷ്ട്ര’ മുദ്രാവാക്യമുണ്ട്. തുടർന്ന് ഗദഗ് ടൗണിലെ പുട്ടരാജ് ബസ് സ്റ്റാൻഡിൽ മുട്ടു ബിളിയേലി എന്ന യാത്രക്കാരൻ ചില കന്നഡ അനുകൂല സംഘടനകളെ വിളിച്ചു. ബസ് ഗദഗിലെത്തിയതോടെ യാത്രക്കാരും പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. NWKRTC ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത് ഗുരുതരമായ വീഴ്ചയാണെന്നും നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

വിശാഖപട്ടണത്ത് ടിക്കറ്റ് റോളുകൾ അച്ചടിക്കുകയും അവിടെ നിന്ന് കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുകയുകയുമാണ് ചെയ്യുന്നതെന്ന് ഗദഗിലെ ഡിവിഷണൽ കൺട്രോളർ എഫ്‌സി ഹിരേമത്ത് പറഞ്ഞു. ചില ആശയക്കുഴപ്പങ്ങൾ മൂലമാകാം ഇത് സംഭവിച്ചത്. ഞങ്ങൾക്ക് 200 റോൾ ബോക്സുകൾ ലഭിച്ചിരുന്നു, കുറച്ച് റോളുകൾ ഗഡാഗ്, റോൺ ഡിപ്പോകളിലെ ബസ് കണ്ടക്ടർമാർക്ക് നൽകി. അത്തരം റോളുകൾ തിരികെ നൽകാൻ ഞങ്ങൾ എല്ലാ താലൂക്ക് തല ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്നും ഗദഗ് ഡിവിഷണൽ കൺട്രോളർ എഫ് സി ഹിരേമത്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us