സ്വത്ത് തർക്കത്തിന്റെ പേരിൽ വൃദ്ധയായ അമ്മയുടെ ഓക്‌സിജൻ ട്യൂബ് മുറിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വത്ത് തർക്കത്തെ തുടർന്ന് 88 വയസ്സുള്ള രോഗിയായ അമ്മയുടെ ഓക്സിജൻ വിതരണം തടസ്സപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് മകൻ . ശ്വാസതടസ്സവും വാർദ്ധക്യസഹജമായ അസുഖങ്ങളും മൂലം ബുദ്ധിമുട്ടുന്ന അമ്മ കാതറിൻ ഡിക്രൂസിനെ കൊല്ലാൻ ശ്രമിച്ചതിന് 60 കാരനായ ജോൺ ഡിക്രൂസിനെ ആർടി നഗർ പോലീസ് അറസ്റ്റ് ചെയ്തു.

കാതറിന് മൂന്ന് ആൺമക്കളും ഒരു മകളുമുണ്ട്. അവളുടെ രണ്ട് ആൺമക്കൾ അമേരിക്കയിൽ സ്ഥിരതാമസമാക്കി ഒരു മകനും മകളും ബെംഗളുരുവിലാണ് താമസിക്കുന്നത്. ആർടി നഗർ രണ്ടാം ബ്ലോക്കിലാണ് കാതറിൻ മകൾക്കൊപ്പം താമസിക്കുന്നത്. കാതറിൻ്റെ മൂത്ത മകൻ ജോണിന് സ്വത്തിന്റെ വിഹിതമായാണ് വീട് നൽകിയത്. അമേരിക്കയിൽ താമസിക്കുന്ന മക്കൾ അമ്മയെ നോക്കാൻ ഒരു വനിതാ കെയർടേക്കറെ നിയമിച്ചിട്ടുണ്ട്.

എത്രയും വേഗം വീട് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന ജോൺ സെപ്തംബർ 29ന് ഓക്‌സിജൻ സപ്പോർട്ടിൽ കഴിയുന്ന അമ്മ താമസിക്കുന്ന വീട്ടിലേക്ക് ഇയാൾ അതിക്രമിച്ചു കയറുകയും അയാൾ പരിചാരികയെ പുറത്താക്കുകയും അമ്മയുടെ ഓക്സിജൻ വിച്ഛേദിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

എന്നാൽ അയൽവാസികൾ ഓടിയെത്തി കാതറിനെ രക്ഷിക്കുകയും പോലീസിനെ വിളിക്കുകയും ചെയ്തു. തുടർന്നാണ് ജോണിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us