കബ്ബൺ പാർക്കിൽ ഭക്ഷണ നിരോധനം പ്രാബല്യത്തിൽ

ബെംഗളൂരു: കബ്ബൺ പാർക്കിൽ ഭക്ഷണം കഴിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വീണ്ടും സജീവമാക്കി ഹോർട്ടികൾച്ചർ വകുപ്പ്. സുരക്ഷാ ഗാർഡുകൾക്ക് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് നിർദേശം നൽകി. സന്ദർശകർ ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്കരിക്കാത്തത് എലിശല്യം വർധിപ്പിക്കുകയും പാർക്കിനുള്ളിൽ പാമ്പുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് കബ്ബൺ പാർക്ക് അധികൃതർ വാദിക്കുന്നത്. എന്നാൽ, ഈ നിയമം ഏർപ്പെടുത്തിയതിൽ സന്തുഷ്ടരല്ലന്നും, ഇത് അന്യായമാണെന്നുമാണ് പാർക്ക് യാത്രക്കാർ പറയുന്നത്.

ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കബ്ബൺ പാർക്ക് പതിറ്റാണ്ടുകളായി പിക്നിക്കുകൾക്കും സാമൂഹിക ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുനതിനുമായി പറ്റിയ ഒരു ഇടമായാണ് ജനങ്ങൾ കാണുന്നത്. കൂടാതെ നിരവധി വിദഗ്ധർ ഇതിനകം പ്രസ്ഥാപിച്ചതുപോലെ, ഭക്ഷണം സാമൂഹിക ബന്ധത്തിന് അത്യന്താപേക്ഷിത ഘടകവുമാണ്. 2015-ലെ ഓർഡർ ഇപ്പോൾ കർശനമായി നടപ്പിലാക്കുന്നതിലൂടെ ഒരു അടിസ്ഥാന പ്രവർത്തനത്തെ പരിമിതപ്പെടുത്തുന്നതിനാൽ, സന്ദർശകർ അസ്വസ്ഥരാണ്.

രണ്ട് സുപ്രധാന സർക്കാർ സ്ഥാപനങ്ങളായ ഹൈക്കോടതിയും നിയമസഭയ്ക്കുമിടയിലാണ് (വിധാന സൗധ) കബ്ബൺ പാർക്ക് സ്ഥിതി ചെയ്യുന്നത് – അങ്ങനെ, ജീവിതത്തിന്റെ നാനാതുറകളിൽ നിന്നും കർണാടകയിലെമ്പാടുമുള്ള സന്ദർശകർ പാർക്കിൽ വിശ്രമിക്കുന്നതും അതിർത്തിയോട് ചേർന്നുള്ള ചില പ്രധാനപ്പെട്ട സർക്കാർ ഓഫീസുകളിൽ വ്യാപാരം നടത്തുന്നതും എവിടെ സ്ഥിരം കാഴ്ചയാണ്.

ഹോട്ടൽ, റെസ്റ്റോറന്റ് ഭക്ഷണം കർശനമായി അനുവദനീയമല്ല, പക്ഷേ സന്ദർശകർ വീട്ടിൽ നിന്ന് നന്നായി പായ്ക്ക് ചെയ്ത ലഞ്ച് ബോക്സുകൾ കൊണ്ടുവരുന്നതും പാർക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലമായി ഉപയോഗിക്കുന്നതും ഞങ്ങൾ തടയുന്നില്ലന്നും പാർക്കിനുള്ളിൽ ഡിസ്പോസിബിൾ പാഴ്സലുകൾ കൊണ്ടുപോകുകയും അവശിഷ്ടങ്ങൾ ഇഷ്ടമുള്ള രീതിയിൽ വലിച്ചെറിയുകയും ചെയ്യുന്നവരോടാണ് പ്രശ്നമെന്നും കബ്ബൺ പാർക്ക് ഡെപ്യൂട്ടി ഡയറക്ടർ എച്ച്.ടി ബാലകൃഷ്ണ പറഞ്ഞു.

ദിവസേന ധാരാളം സന്ദർശകരുമായി ഇടപെടുന്നതിനാൽ പാർക്കിലെ പുല്ലും പുൽത്തകിടികളും വൃത്തിയും പരിപാലിക്കുന്നത് എളുപ്പമല്ലെന്ന് ഹോർട്ടികൾച്ചർ വകുപ്പ് സൂചിപ്പിച്ചു. പാർക്കിലെ സസ്യജാലങ്ങൾ, പുൽത്തകിടി, സെക്യൂരിറ്റി ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി ഞങ്ങൾ പ്രതിവർഷം 2-3 കോടി രൂപ ചെലവഴിക്കുന്നതായും ബാലകൃഷ്ണ കൂട്ടിച്ചേർത്തു.

കബ്ബൺ പാർക്ക് വാക്കേഴ്‌സ് അസോസിയേഷൻ, ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹോർട്ടികൾച്ചർ വകുപ്പിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അടുത്ത ഔദ്യോഗിക യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും വകുപ്പ് അറിയിച്ചു. അംഗങ്ങൾക്ക് ഭക്ഷണം വിളമ്പുന്ന നിരവധി ക്ലബ്ബുകൾ പാർക്കിനകത്തും പരിസരത്തും ഉണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് ഉമേഷ് കുമാർ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us