സെപ്റ്റംബർ രണ്ടിന് സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി

ബെംഗളൂരു: ഗണേശ വിഗ്രഹ ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ മംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം സെപ്റ്റംബർ രണ്ടിന് അവധി പ്രഖ്യാപിച്ചു. അതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നഗരത്തിലെത്തും. ഉച്ചയ്ക്ക് ഒന്നിന് കുളൂരിനടുത്തുള്ള ഗോൾഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ടിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന വലിയ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

മംഗളൂരു കമ്മീഷണറേറ്റ് പരിധിയിലെ നിരവധി ഗണേശ പന്തലുകളുടെ ശോഭായാത്ര സെപ്റ്റംബർ രണ്ടിന് നടത്തുമെന്ന് ഡിസി രാജേന്ദ്ര കെ വി ഉത്തരവിൽ അറിയിച്ചു. അന്നേദിവസം വാഹനങ്ങളുടെ ജനസാന്ദ്രതയിൽ വർധനയുണ്ടായേക്കുമെന്ന് പൊലീസിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. അങ്കണവാടികൾ, സ്‌കൂളുകൾ, കോളജുകൾ, ഐടിഐകൾ, പോളിടെക്‌നിക്കുകൾ എന്നിവയ്‌ക്ക് അവധി പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts