തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ അഭിമാനത്തോടെ ഓർക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗവർണർ ആശംസകൾ അറിയിച്ചത്. നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യവും അന്തസ്സും ധീരരായ ദേശസ്നേഹികളുടെ ത്യാഗങ്ങളുടെ ഫലമാണ്. നമ്മുടെ നടപടികൾ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“ഏറ്റവും വലിയ ജനാധിപത്യത്തിലെ പൗരന്മാർ എന്ന നിലയിൽ, സ്വാതന്ത്ര്യവും സമത്വവും പ്രോത്സാഹിപ്പിക്കുകയും ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിക്കുകയും ചെയ്തുകൊണ്ട് എല്ലാ പൗരന്മാർക്കും കൂടുതൽ മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന് പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണ്.
സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരരായ ദേശസ്നേഹികളെ നമുക്ക് ആദരവോടെ സ്മരിക്കാം. ഇന്ത്യക്കാരെന്ന നിലയിൽ നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉൾക്കൊള്ളുന്ന, ഉയർന്ന പുരോഗതിയിലേക്കും, സമ്പൂർണ്ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഇന്ത്യയുടെ അമൃത യാത്രയ്ക്ക് ശക്തി പകരട്ടെ,” ഗവർണർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.