ബെംഗളൂരു: ലാൽബാഗ് പുഷ്പമേളയിലേക്ക് വലിയ ജനക്കൂട്ടത്തെയാണ് ആകർഷിക്കുന്നത്. ആഗസ്റ്റ് 5 ന് ഷോ ഉദ്ഘാടനം ചെയ്തത് മുതൽ 1,20,000 പേരാണ് ഫ്ലവർ ഷോ കാണുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. സാൻഡൽവുഡ് അഭിനേതാക്കളായ ഡോ രാജ്കുമാറിനും പുനീത് രാജ്കുമാറിനും ആദരാഞ്ജലികൾ അർപ്പിക്കുന്ന പുഷ്പമേള ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കും.
പരിപാടി മാലിന്യമുക്തമാക്കുമെന്ന് പ്രതിജ്ഞയെടുത്തട്ടുണ്ട്, അതിന്റെ ഭാഗമായി ഖരമാലിന്യം ഗണ്യമായി കുറയ്ക്കുമെന്ന് അധികൃതർ പറഞ്ഞു.
ഈ വർഷം മാലിന്യ ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായതായും പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിനായി ആദാമ്യ ചേതനയിൽ നിന്ന് സ്റ്റീൽ കട്ട്ലറി ലഭിച്ചെന്നും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുന്നതിനായി പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകളും ഞങ്ങൾ വിൽക്കുന്നുണ്ട് എന്നും ഹോർട്ടികൾച്ചർ (ലാൽബാഗ്) ഡെപ്യൂട്ടി ഡയറക്ടർ കുസുമ ജി പറഞ്ഞു.
100 ഓളം ക്ലീനിംഗ് ജീവനക്കാരെ ബൊട്ടാണിക്കൽ ഗാർഡനിലുടനീളം ശുചിത്വം ഉറപ്പാക്കാൻ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, അവബോധം സൃഷ്ടിക്കുന്നതിനും സന്ദർശകർ മാലിന്യം തള്ളുന്ന നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമായി 50 സന്നദ്ധപ്രവർത്തകരും അഞ്ച് മാർഷലുകളും ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നു.
2014 മുതൽ പുഷ്പമേളകളിൽ മാലിന്യം ഒഴിവാക്കുന്നതിന് പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം, ജനങ്ങൾക്കിടയിൽ കാര്യമായ പുരോഗതിയും ബോധവൽക്കരണവും ഉണ്ടായതായി കണ്ടതായും തങ്ങളുടെ സ്റ്റാളുകൾ സ്ഥാപിക്കുന്ന കച്ചവടക്കാരും ഒരു കരാറിൽ ഒപ്പുവച്ചട്ടുണ്ടെന്നും, പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയാണ്, ”ഖരമാലിന്യ സംസ്കരണ വട്ടമേശ അംഗം എൻ എസ് രമാകാന്ത് പറഞ്ഞു.
തിരക്കേറിയ സമയങ്ങളിൽ മന്ദഗതിയിലുള്ള ഗതാഗതം ഒഴികെ, തിരക്കിന്റെ വലിയ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കൂടുതൽ ആളുകൾ പൊതുഗതാഗതം തിരഞ്ഞെടുക്കുന്നത് ആയിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ അപകടകരമായ പാർക്കിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലന്നും ഒരു മുതിർന്ന ബിടിപി ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.