കാസർകോട് നിന്ന് കോഴിക്കോട്ടേക്ക് രാത്രി യാത്രയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നിര്‍ത്താന്‍ നീക്കം . കാസർകോട് നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വർഷങ്ങളായി സർവ്വീസ് നടത്തുന്ന ബസാണിത്. കൊവിഡ് കാലത്തെ ലോക്ക്ഡൗണിന് ശേഷം ബസ് സർവീസ് പുനരാരംഭിച്ചപ്പോൾ കരിപ്പൂരിലേക്കുള്ള സർവീസ് കോഴിക്കോട് ടൗൺ വരെ നീട്ടുയിരുന്നു.
കണ്ണൂർ വിമാനത്താവളം വന്നതുമുതൽ കരിപ്പൂർ ബസ് നിർത്താൻ കെ.എസ്.ആർ.ടി.സി ആലോചിച്ചതാണ്. രാത്രിയാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് സർവീസ് നിലനിർത്തി. സ്ഥിരം യാത്രക്കാർ കരിപ്പൂർ ഫ്ലൈറ്റ് എന്ന് വിളിക്കുന്ന ഈ ബസ് രാത്രിയാത്രക്കാരുടെ ഏക ആശ്രയമാണ്. ‘മിന്നൽ ‘ ഉൾ പ്പെടെ ദീർഘദൂര കെ.എസ്.ആർ .ടി.സി ബസുകൾ ഒന്നിലധികം ഉണ്ടെങ്കിലും എല്ലായിടത്തും നിർത്തുന്ന ഒരേയൊരു രാത്രി ബസ് ഇതുമാത്രമാണ്.
കാസർകോട് ഡിപ്പോയിൽ നിന്നുള്ള സർവീസ് രാത്രി 9 മണിക്കാണ് ആരംഭിക്കുന്നത്. രാവിലെ 10ന് കാഞ്ഞങ്ങാടും 11ന് പയ്യന്നൂരിലും 12ന് കണ്ണൂരിലും എത്തുന്ന ഈ ബസിൽ സ്ഥിരം യാത്രക്കാരുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പുണ്ട്. രാത്രി രണ്ടരയ്ക്കാണ് കോഴിക്കോട്ടെത്തുന്നത്.
Related posts
-
സ്വർണ വില വീണ്ടും താഴോട്ട്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന്... -
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ സാധ്യത
തിരുവനന്തപുരം: കേരള തീരത്തിന് സമീപം ചക്രവാതചുഴി രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. തെക്കു... -
മിഠായിക്ക് പണമെടുത്ത 4 വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചു
കൊല്ലം: മിഠായി വാങ്ങാൻ പണമെടുത്ത നാലു വയസുകാരനെ അമ്മ ക്രൂരമായി പൊള്ളിച്ചു....