സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ പരിശോധന; ഐഎസ് അംഗം പിടിയിൽ

ന്യൂ ഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദേശീയ തലസ്ഥാനത്ത് എൻഐഎ പരിശോധന. നിരോധിത ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനെ ബട്ല ഹൗസ് ഏരിയയിൽ നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതി ഐഎസിന്റെ സജീവ പ്രവർത്തകനാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പ്രതി മൊഹ്സിൻ അഹമ്മദ് ബിഹാർ സ്വദേശിയാണെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ഐസിസിന്റെ ഓൺലൈൻ പ്രചരണം നടത്തി വരികയായിരുന്നു ഇയാൾ. കുറച്ചുകാലമായി അയാൾ ബട്ല ഹൗസിൽ ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷണത്തിനിടെ മൊഹ്‌സിന്റെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് ഐസിസിന്‍റെ ഓൺലൈൻ പ്രചാരണം നടക്കുന്നതെന്ന് കണ്ടെത്തി.

അറസ്റ്റിലായ ഭീകരനെ എൻഐഎ സംഘം ചോദ്യം ചെയ്തു വരികയാണ്. ഓഗസ്റ്റ് 15ന് സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. ജൂൺ 25ന് ഐപിസി സെക്ഷൻ 153 എ, 153 ബി, 153 ബി, യുഎ (പി) നിയമത്തിലെ സെക്ഷൻ 18, 18 ബി, 38, 39, 40 എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത എൻഐഎ സംഘം അന്വേഷണം നടത്തിവരികയായിരുന്നു. തീവ്രവാദിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയതിനാൽ പോലീസ് ഇപ്പോൾ അതീവ ജാഗ്രതയിലാണ്. രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ തന്നെ ഭീകരാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us