ബെംഗളൂരു: കന്നഡ സാഹിത്യ പരിഷത്ത് (കെഎസ്പി) അംഗത്വ സൗകര്യം ഉൾപ്പെടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി പുതിയ അംഗങ്ങളെ ചേർക്കുകയെന്ന ലക്ഷ്യത്തിലെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെ എസ് പിയിൽ നിലവിൽ 3.5 ലക്ഷം അംഗങ്ങളുണ്ട്.
ഈ ആഴ്ച ആദ്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പുറത്തിറക്കിയ ആപ്പ് അംഗത്വ രജിസ്ട്രേഷൻ അനുവദിക്കും. ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കെഎസ്പി പ്രസിഡന്റ് മഹേഷ് ജോഷി പറഞ്ഞു. ആപ്പ് ലോഞ്ച് ചെയ്ത് ആറ് മണിക്കൂറിന് ശേഷം, പ്രമുഖ സാഹിത്യ സംഘടനയ്ക്ക് 600 പുതിയ അംഗങ്ങളെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കന്നഡക്കാർ ആപ്പിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അവരിൽ പലരും ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും ജോഷി പറഞ്ഞു. ചിലർ രജിസ്ട്രേഷനിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പരാതിപ്പെടുമ്പോൾ മറ്റുള്ളവർ വ്യാകരണ പിശകുകൾ ആണ് ചൂണ്ടിക്കാട്ടുന്നത്, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് ശരിയാക്കുമെന്നും ജോഷി പറഞ്ഞു.
ഇത്രയും വർഷമായി, അംഗത്വം എടുക്കാൻ ഒരാൾക്ക് ശാരീരികമായി കെഎസ്പി ഓഫീസ് വരെ പോകേണ്ടിവന്നിരുന്നു. ഇപ്പോൾ, അവർക്ക് വീട്ടിലിരുന്ന് മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇത് ചെയ്യാം. രജിസ്ട്രേഷൻ കഴിഞ്ഞ് ഉടൻ തന്നെ അംഗങ്ങൾക്ക് സ്മാർട്ട് ഐഡി കാർഡ് ആയ സോഫ്റ്റ് കോപ്പി ലഭിക്കും. രജിസ്ട്രേഷൻ കഴിഞ്ഞ് 45 ദിവസത്തിനകം അംഗങ്ങൾക്ക് ഫിസിക്കൽ കാർഡ് അയയ്ക്കുമെന്നും ജോഷി പറഞ്ഞു.
അംഗത്വം താങ്ങാനാകുന്ന തരത്തിൽ, KSP ഫീസ് 500 രൂപയിൽ നിന്ന് 250 രൂപയായി കുറച്ചു. കൂടാതെ, ബോഡി ഒരു ചിപ്പ് അടങ്ങിയ സ്മാർട്ട് കാർഡുകളും അവതരിപ്പിച്ചട്ടുണ്ട്. ഇതിന് 150 രൂപ വില വരും. ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ആപ്പ് അംഗത്വം പുതുക്കാനും ഹാവേരിയിൽ നടക്കാനിരിക്കുന്ന കന്നഡ സാഹിത്യ സമ്മേളനത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനും സഹായിക്കും.
അതേസമയം, 86-ാമത് അഖിലേന്ത്യാ കന്നഡ സാഹിത്യ സമ്മേളനം നവംബർ 11 മുതൽ 13 വരെ ഹാവേരിയിൽ നടക്കുമെന്ന് ഹാവേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ജോഷി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.