ബെംഗളൂരു: ഇലക്ട്രോണിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വിശാല ലോകം ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുന്ന ഗ്രീൻ വെഹിക്കിൾ എക്സ്പോയുടെ മൂന്നാമത് പ്രദർശനം ജൂലൈ ഒന്നു മുതൽ മൂന്നു വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും.
മീഡിയ ഡേ മാർക്കറ്റിംഗ് കർണാടക സർക്കാരുമായി സഹകരിച്ചാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. 100 ലേറെ കമ്പനികളുടെ സ്റ്റാളുകൾ എക്സ്പോയിൽ ഉണ്ടായിരിക്കും.
സ്കൂട്ടർ, കാർ ബൈക്ക്, ട്രക്ക്, തുടങ്ങിയ വാഹനങ്ങളുടെ വിവിധതരം മോഡലുകൾ, ബാറ്ററികൾ, സ്പേർ പാർട്ട്സുകൾ, ഈ മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ എന്നിവ എക്സ്പോയിൽ പരിചയപ്പെടുത്തും.
ജൂലൈ 1 ന് ഊർജ മന്ത്രി സുനിൽ കുമാർ, വൻകിട വ്യവസായ മന്ത്രി മുരുകേഷ് നിറാനി എന്നിവർ എക്സ്പോ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണി മുതൽ വൈകുന്നേരം 5.30 വരെ യാണ് പ്രദർശനം നടക്കുക. ഇതിനോടൊപ്പം വിദഗ്ദർ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.