മംഗളൂരു പോലീസ് വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്ക്

ബെംഗളൂരു : പനമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്ത കൊലപാതക കേസുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സിറ്റി പോലീസ് നടത്തിയ വെടിവയ്പ്പിൽ മൂന്ന് പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.

കേസിൽ നേരത്തെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത പോലീസ് സംഘം ഏതാനും പേരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് മുൽക്കി പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്ലോബൽ ഹെറിറ്റേജ് ലേഔട്ടിൽ സംഭവം നടന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു.

പ്രതികൾ പോലീസുകാരെ മർദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. സിസിബി ഇൻസ്‌പെക്ടർ മഹേഷ് പ്രസാദ് മൂന്ന് റൗണ്ടും ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു, ഇതുമൂലം പ്രതികളായ അർജുൻ മൂഡ്‌ഷെഡ്‌ഡെ, ബിൻദാസ് മനോജ് എന്ന മനോജ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രതികളെയും പോലീസുകാരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us