സൊമാറ്റോ വഴി എത്തിയത് ചിക്കൻ കോഫി

ന്യൂഡൽഹി : സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത കോഫിയില്‍ നിന്നും ചിക്കന്‍ കഷ്ണം കിട്ടിയതായി പരാതി.

സുമിത് എന്ന യുവാവ് ട്വിറ്റിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചതോടെയാണ് ഓണ്‍ലൈനായി വന്ന കോഫിയില്‍ ചിക്കൻ കഷ്ണം കുടുങ്ങിയ കാര്യം പുറം ലോകമറിഞ്ഞത്. തനിക്ക് ലഭിച്ച ‘ചിക്കന്‍ കോഫി’യുടെ ചിത്രവും പോസ്റ്റിനോടൊപ്പം സുമിത് പങ്കുവെച്ചു.

‘ഇതിത്തിരി കടന്നുപോയി!! കോഫിയില്‍ ചിക്കന്‍ കഷ്ണം.. കഷ്ടം തന്നെ! നിങ്ങളുമായുള്ള ബന്ധം ഇതോടെ അവസാനിപ്പിക്കുകയാണ്.’ എന്നായിരുന്നു സുമിത്തിന്റെ ട്വീറ്റ്.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

ഡല്‍ഹിയിലെ അതിപ്രശസ്തമായ ഷോപ്പില്‍ നിന്നാണ് താന്‍ കോഫി ഓര്‍ഡര്‍ ചെയ്തതെന്ന് സുമിത് വ്യക്തമാക്കുന്നു. സൊമാറ്റോയാണ് ഡെലിവറി ചെയ്തത്. സസ്യാഹാരിയായ തന്റെ ഭാര്യയാണ് കോഫിയിലെ ചിക്കന്‍ പീസ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ് വൈറലായതിന് പിന്നാലെ ക്ഷമാപണവുമായി കോഫി ഷോപ്പും രംഗത്തെത്തി. ഞങ്ങളുടെ സംഘം എത്രയും പെട്ടെന്ന് നിങ്ങളുമായി ബന്ധപ്പെടുന്നതാണെന്നും താങ്കള്‍ക്ക് അസൗകര്യം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ ട്വീറ്റ് ചെയ്തു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

 

 

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts