സൊമാറ്റോ വഴി എത്തിയത് ചിക്കൻ കോഫി

ന്യൂഡൽഹി : സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത കോഫിയില്‍ നിന്നും ചിക്കന്‍ കഷ്ണം കിട്ടിയതായി പരാതി. സുമിത് എന്ന യുവാവ് ട്വിറ്റിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചതോടെയാണ് ഓണ്‍ലൈനായി വന്ന കോഫിയില്‍ ചിക്കൻ കഷ്ണം കുടുങ്ങിയ കാര്യം പുറം ലോകമറിഞ്ഞത്. തനിക്ക് ലഭിച്ച ‘ചിക്കന്‍ കോഫി’യുടെ ചിത്രവും പോസ്റ്റിനോടൊപ്പം സുമിത് പങ്കുവെച്ചു. ‘ഇതിത്തിരി കടന്നുപോയി!! കോഫിയില്‍ ചിക്കന്‍ കഷ്ണം.. കഷ്ടം തന്നെ! നിങ്ങളുമായുള്ള ബന്ധം ഇതോടെ അവസാനിപ്പിക്കുകയാണ്.’ എന്നായിരുന്നു സുമിത്തിന്റെ ട്വീറ്റ്. ഡല്‍ഹിയിലെ അതിപ്രശസ്തമായ ഷോപ്പില്‍ നിന്നാണ് താന്‍ കോഫി ഓര്‍ഡര്‍ ചെയ്തതെന്ന് സുമിത് വ്യക്തമാക്കുന്നു.…

Read More
Click Here to Follow Us